നെടുമ്പാശ്ശേരി : വിമാനത്താവളത്തിൽ കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ. മുംബൈ സ്വദേശികളായ സഫ, ഷസിയ എന്നിവരാണ് പിടിയിലായത്. 44 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ഒന്നര കിലോ ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് ഇവിടെ നിന്ന് പിടികൂടിയത്. തായ്ലന്‍റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കൽ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന.
അതേസമയം, പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാവ് കഞ്ചാവുമായി പിടിയിൽ. യൂത്ത് കോൺഗ്രസ് നേതാവ് നസീബ് സുലൈമാൻ ഇത് മൂന്നാം തവണയാണ് കഞ്ചാവുമായി പിടിയിൽ ആവുന്നത്. പിടിയിലായത് രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായി എന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം പറഞ്ഞു. എക്സൈസ് നാർകോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് നഫിസ് സുലൈമാന്റെ വാടക വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടുന്നത്.