44 ലക്ഷത്തിന്‍റെ കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : വിമാനത്താവളത്തിൽ കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ. മുംബൈ സ്വദേശികളായ സഫ, ഷസിയ എന്നിവരാണ് പിടിയിലായത്. 44 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ഒന്നര കിലോ ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. രണ്ടാ‍ഴ്ച മുമ്പാണ് നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് ഇവിടെ നിന്ന് പിടികൂടിയത്. തായ്ലന്‍റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കൽ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന.

അതേസമയം, പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാവ് കഞ്ചാവുമായി പിടിയിൽ. യൂത്ത് കോൺഗ്രസ് നേതാവ് നസീബ് സുലൈമാൻ ഇത് മൂന്നാം തവണയാണ് കഞ്ചാവുമായി പിടിയിൽ ആവുന്നത്. പിടിയിലായത് രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായി എന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം പറഞ്ഞു. എക്സൈസ് നാർകോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് നഫിസ് സുലൈമാന്റെ വാടക വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാടക വീട്ടിൽ താമസിച്ചിരുന്ന 65 കാരൻ കൊല്ലപ്പെട്ട നിലയിൽ : കൈകാലുകൾ കെട്ടിയ നിലയിൽ...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...