‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന് രാഹുൽ ഗാന്ധിയുടെ കത്ത്. വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായവും നിയമാനുസൃത്യമാണെന്നും അവർ പ്രതിഷേധിക്കുന്നത് സമാധാനപരവുമാണെന്ന് ഓഗസ്ത് 14ന് എഴുതിയ കത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി. കത്തിന്റെ പൂർണരൂപം പുറത്തുവന്നിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്ന, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട തൂണുകളിൽ ഒന്ന്. അതിനാൽ ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഞങ്ങൾ എല്ലാം പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് രാഹുൽ കത്തിൽ പറഞ്ഞു.

വിദ്യാർഥികളുമായി ചർച്ചകൾ ആരംഭിച്ച ഝാർഖണ്ഡ് സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. വിദ്യാർഥികൾ ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളിലും സർക്കാരുമായി ധാരണയായിട്ടുണ്ട്. എന്നാലും പ്രതിഷേധം തുടരുകയാണ്. ചിലർ അനിശ്ചിതകാല നിരാഹാരത്തിലാണ്. അതിനാൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്ന് രാഹുൽ കത്തിൽ നിർദേശിച്ചു. ഇന്ത്യയുടെ ഭാവിയാണ് യുവാക്കളെന്നും പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ നൽകാനുള്ള കടമ തങ്ങൾക്കുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അതേസമയം രാഹുൽ നൽകിയ ഉപദേശം സ്വീകരിച്ചില്ലെങ്കിൽ ഝാർഖണ്ഡ് മുക്തിമോർച്ച നയിക്കുന്ന സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്ന് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.

പിന്തുണ വാഗ്ദാനം ചെയ്‌തെങ്കിലും ഉറച്ച നടപടിയൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ നാല് തവണയായി സംസ്ഥാനം ഭരിക്കുന്ന ഹേമന്ത് സോറൻ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. ഓഗസ്ത് 20ന് സോറന്റെ വസതിക്ക് മുന്നിൽ പ്രകടനം നടത്തുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...