Friday, May 9, 2025 4:54 pm

ആശങ്കയുടെ 20 മണിക്കൂർ, ഒടുവിൽ സുരക്ഷാ കരങ്ങളിൽ അബിഗേല്‍ ; ‘പൊൻതൂവലെ’ന്ന് കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആശങ്കയുടെ 20 മണിക്കൂർ ട്യൂഷൻ ക്ലാസിനായ വീട്ടിൽ നിന്നും സഹോദരനൊപ്പം പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കേരളമൊട്ടാകെ കാത്തിരുന്ന ആ വാർത്ത വന്നു. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയെ കണ്ടെത്തി. അബിഗേലിനെ കണ്ടെത്താൻ പരിശ്രമിച്ച എല്ലാവർക്കും നന്ദിപറയുകയാണ് കേരള പോലീസും കുട്ടിയുടെ മാതാപിതാക്കളും സഹോദരനും. കുട്ടിയെ കണ്ടെത്തിയത് വീണ്ടും ഒരു പൊൻതൂവൽ ആണെന്ന് കേരള പോലീസ് ഫേസ്ബുക്കിൽ കുറിച്ചു. കഠിന പരിശ്രമത്തിന് ശുഭാന്ത്യമായിരിക്കുകയാണ്. എല്ലാവരുടേയും സഹകരണത്തിന് നന്ദിയെന്ന് കേരള പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

‘ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി’ ! കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. തങ്ങളുടെ മകൾക്കായി ഇതുവരെ പ്രാർത്ഥിച്ച് കൂടെ നിന്നവർക്ക് കുട്ടിയുടെ അമ്മ സിജിയും സഹോദരൻ ജോനാഥനും നന്ദി അറിയിച്ചു. അബിഗേലിനെ രക്ഷിക്കാനായി പ്രാർത്ഥിക്കുകയും കൂടെ നിന്ന മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും നാട്ടുകാരോടും നന്ദി പറയുന്നുവെന്ന് സിജി പറഞ്ഞു. സഹോദരിയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും ‘താങ്ക്യു സോ മച്ച്’ എന്നായിരുന്നു ജോനാഥന്‍റെ വാക്കുകൾ.

നവംബര്‍ 27ന് തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റെജിയുടെയും മകൾ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ജോനാഥൻ ചെറുത്ത് നിന്നതോടെ കുട്ടിയെ ഉപേക്ഷിച്ച് സംഘം സഹോദരിയുമായി കടന്നു. വ്യാജ നമ്പർപ്ലേറ്റുള്ള കാറുമായെത്തിയ സംഘത്തിനായി കേരളമാകെ വലവിരിച്ച് പോലീസും നാട്ടുകാരും ഒരുപോലെ അന്വേഷണം നടത്തുന്നതിനിടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആശ്രാമം മൈതാനത്തെ ബെഞ്ചിലിരിക്കുന്ന കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞത് കൊല്ലം എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. നാട്ടുകാര്‍ കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ മാസ്ക് ധരിപ്പിച്ചായിരുന്നു എത്തിച്ചത്. അബിഗേലിനൊപ്പമെത്തിയ സ്ത്രീ കുട്ടിയെ മൈതാനത്തിരുത്തി കടന്നുകളയുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു

0
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു....

ഇന്ത്യ – പാക് സംഘർഷം ; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ...

0
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തിര...

ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

0
ന്യൂഡൽഹി: ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇമെയിൽ...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തില്‍ ഡി.സി.സി പ്രസിഡന്‍റും ഭാരവാഹികളും സന്ദര്‍ശനം...

0
പത്തനംതിട്ട : ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ ആക്രമിച്ചു കേടുപാടുകള്‍ വരുത്തിയ മൈലപ്രാ മേക്കൊഴൂര്‍...