വേൾഡ് മലയാളി കൗൺസിൽ ; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബി മാത്യു സോമതീരം പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ഷാർജ : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) 2025 -27 വർഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. ഐസക് ജോൺ പട്ടാണി പറമ്പിൽ (ഗ്ലോബൽ ചെയർമാൻ), ബേബി മാത്യു സോമതീരം (പ്രസിഡന്റ്) , മൂസ കോയ (ജനറൽ സെക്രട്ടറി), തോമസ് ചെല്ലത്ത് (ട്രഷർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജോണി കുരുവിള (ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ), ഡോ.ശശി നടക്കൽ (വി.പി. അഡ്മിൻ) ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ഷാർജയിലെ കോർണിഷ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

മുൻ അംബാസിഡര്‍ ടി.പി ശ്രീനിവാസൻ ഐ.എഫ്.എസ് വേൾഡ് മലയാളി കൗൺസിലിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഡബ്ല്യു.എം.സി ഇന്ത്യൻ റീജിയൺ ചെയർമാൻ പി.എച്ച് കുര്യൻ  വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാറുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ, സജീഷ് ജോസഫ് എംഎൽഎ എന്നിവർ സെമിനാറിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തി. സമാപന സമ്മേളനം ഡബ്ല്യു.എം.സി രക്ഷാധികാരി ഫൈസൽ കൂട്ടിക്കോളൺ ഉദ്ഘാടനം ചെയ്തു.

മിഡിൽ ഈസ്റ്റ്‌ ചെയർമാൻ സന്തോഷ്‌ കെട്ടേത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡബ്ല്യു.എം.സിയുടെ മറ്റ് ഭാരവാഹികളായി വർഗീസ് പനക്കൽ (അഡ്വൈസറി ബോർഡ്‌ ചെയർമാൻ), ചാൾസ് പോൾ, ഡോമനിക് ജോസഫ്, രജനീഷ് ബാബു, സിസിലി ജേക്കബ്, ഇർഫാൻ മാലിക്, ടി.കെ. വിജയൻ, ആൻസി ജോയ് (വൈസ് പ്രസിഡന്റുമാർ), ഷാഹുൽ ഹമീദ്, സി.യൂ. മത്തായി, ഡോ.സുനന്ദകുമാരി, കിള്ളിയൻ ജോസഫ്, അബ്ബാസ്‌ ചെല്ലത്ത് (വൈസ് ചെയർമാൻമാർ), വനിതാ വിഭാഗം പ്രസിഡന്റായി എസ്തർ ഐസക്, മറ്റ് വിവിധ ഫോറം ചെയർമാന്മാർ, പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ, എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...