ചിറ്റാര്‍ : കുടുംബശ്രീയുടെ ചുമതലയില്‍ ചിറ്റാറില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 12 ഇന പരിപാടികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്. മിതമായ നിരക്കില്‍ മികച്ച ഭക്ഷണം ഇവിടെ നിന്നും ലഭിക്കും. ഉച്ചഭക്ഷണം 20 രൂപ നിരക്കിലും പ്രഭാത ഭക്ഷണവും മറ്റ് ഭക്ഷണപദാര്‍ഥങ്ങളും കമ്പോള വിലയ്ക്കും ലഭിക്കും. ചിറ്റാര്‍ മേമന ബില്‍ഡിംഗില്‍ ആരംഭിച്ച ഹോട്ടല്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന ശ്രീധരന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സബീന, പഞ്ചായത്തംഗങ്ങളായ ഓമന പ്രഭാകരന്‍, നിഥിന്‍ കിഷോര്‍, ഡി ശശിധരന്‍, മോഹന്‍ ദാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ ജി മുരളീധരന്‍, സെക്രട്ടറി ഡി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
20 രൂപക്ക് ഊണ് ഇനി ചിറ്റാറിലും ; ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു
RECENT NEWS
Advertisment