പാലക്കാട്: പാലക്കാട് 200 കിലോ കഞ്ചാവുമായി അഞ്ച് പേര്‍ പിടിയില്‍. ബംഗാളില്‍ നിന്നുള്ള ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. വോള്‍വോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ് എന്നയാളെ കസ്റ്റഡിയിലെടുത്തു. പാലക്കാട് പാലനയില്‍ വച്ച് കഞ്ചാവ് കൈപ്പറ്റാന്‍ വന്ന നാല് പേരും പിടിയിലായിട്ടുണ്ട്.
എറണാകുളം സ്വദേശികളായ സുരേന്ദ്രന്‍, അജീഷ്, നിതീഷ് കുമാര്‍, പാരിഷ് മാഹിന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ ബസ്സില്‍ നിന്ന് കഞ്ചാവ് ശേഖരിക്കാന്‍ വന്നത്.