തിരുവല്ല സ്വദേശിയടക്കം രണ്ട് യുവാക്കള്‍ ഈ റോഡിലെ അണക്കെട്ടില്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ തിരുവല്ല സ്വദേശിയടക്കം രണ്ട് ഐ.ടി പ്രൊഫഷണലുകള്‍ ഈ റോഡിലെ അണക്കെട്ടില്‍ മുങ്ങിമരിച്ചു. തിരുവല്ല കാവുംഭാഗം പുറയാറ്റ് വീട്ടില്‍ സുരേഷ് ബാബു-അനിത കുമാരി ദമ്പതികളുടെ ഏക മകന്‍ കിരണ്‍ ബാബു (23), മലപ്പുറം പൊന്നാനി ഐരമംഗലം തട്ടകത്ത് വീട്ടില്‍ പ്രകാശ് – പ്രിയ ദമ്പതികളുടെ മകന്‍ യദുകൃഷ്ണന്‍ (22) എന്നിവരാണ് മരിച്ചത്.

മരിച്ച ഇരുവരും ബാംഗ്ലൂരിലെ ഐ.ടി കമ്പിനിയില്‍ ജീവനക്കാരായിരുന്നു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കാവേരി നദിയിലെ കാരണ പാളയം അണക്കെട്ടിലായിരുന്നു അപകടം. കിരണ്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘം വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച്‌ ഈറോഡ് ചെന്നിമല സ്വദേശിയും സുഹൃത്തുമായ നരേന്ദ്രന്റെ വീട്ടില്‍ എത്തിയതായിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍ നിന്നും രണ്ട് കാറുകളിലായാണ് സംഘം കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കിരണും യദുവും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഒച്ച വെച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മീന്‍പിടുത്തക്കാര്‍ ഓടിയെത്തി ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ പെരുംന്തുറ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...