Sunday, April 20, 2025 11:40 pm

2018ലെ പ്രളയം മനുഷ്യ നിര്‍മ്മിതം ; പഠന റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തില്‍ കണ്ടെത്തി. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പഠനം. മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ലഭ്യമായിരുന്നില്ല. ഇതു ഡാമുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇടുക്കി അണക്കെട്ട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിക്കണമെന്ന്  നിര്‍മ്മാണ രേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഉല്‍പാദനത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്.

പ്രളയം രൂക്ഷമായ ഓഗസ്റ്റ് 14 മുതല്‍ 18 വരെ ഇടുക്കി ഡാമിലെ മുഴുവന്‍ സംഭരണശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുള്ള ഫ്‌ളഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ല. ഫ്‌ളഡ് കുഷന്‍ അളവായ 110.42 മില്യന്‍ ക്യുബിക് മീറ്റര്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ആദ്യഘട്ടത്തില്‍ വെള്ളം തുറന്നുവിട്ടത് ഒഴിവാക്കാമായിരുന്നു. ഇടമലയാര്‍ ഡാമിലും മുഴുവന്‍ ശേഷിയില്‍ ഫ്‌ളഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ല. വെള്ളപ്പൊക്ക സമയത്ത് ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവര്‍ ഹൗസിലേക്കു വെള്ളം തുറന്നുവിട്ടിരുന്നില്ല. ഇടമലയാര്‍ പവര്‍ ഹൗസില്‍ 2018 ഓഗസ്റ്റ് 16 മുതല്‍ 18 വരെ വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച് വകുപ്പിലെ പി.പി.മജുംദാര്‍, ഐഷ ശര്‍മ, ആര്‍.ഗൗരി എന്നിവരുടെ നേതൃത്വത്തിലാണ്  പഠനം നടത്തിയത്. മഹാപ്രളയവേളയില്‍ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു.

പ്രളയാനന്തര കേരളത്തിലെ ജനനായകനായി മുഖ്യമന്ത്രി പിണറായി വിജയനെ ഉയര്‍ത്തികാട്ടിയപ്പോള്‍ തന്നെയായിരുന്നു നേരത്തെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടു പുറത്തുവന്നത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ പ്രളയകാലത്തെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ സംവിധാനമാണ്. സര്‍ക്കാരും കേന്ദ്ര ജലകമ്മിഷന്‍, ദേശീയ ദുരന്തനിവാരണ സമിതി തുടങ്ങിയ അധികാരികളും പുറപ്പെടുവിച്ച ഡാം സുരക്ഷ, പ്രളയ കൈകാര്യ മാര്‍ഗരേഖകള്‍ കേരളത്തിലെ അണക്കെട്ടുകളില്‍ നടപ്പാക്കിയില്ലെന്ന് അമിക്കസ് ക്യൂറി കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ഡാമുകള്‍ പ്രവര്‍ത്തിപ്പിച്ചതു മാര്‍ഗരേഖയനുസരിച്ചല്ലെന്നും ‘അമിക്കസ് ക്യൂറി’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതായത് ആലുവ അടക്കമുള്ള സ്ഥലങ്ങള്‍ മുങ്ങി താഴാനുള്ള കാരണം സര്‍ക്കാര്‍ വീഴ്ചയാണെന്ന് സമ്മതിക്കുന്നു. ഈ കണ്ടെത്തലെല്ലാം പ്രതിപക്ഷത്തിന്റെ പ്രചരണായുധങ്ങളാണ്. ഇതിന് ഡാമില്ലാത്ത മലപ്പുറത്ത് എങ്ങനെ വെള്ളം പൊങ്ങിയെന്ന ചോദ്യവുമായി പ്രതിരോധത്തിന് എത്തുകയാണ് സര്‍ക്കാര്‍. പേമാരി അതിശക്തമായിരുന്നുവെന്നതാണ് വസ്തുത. മുമ്പില്ലാത്ത വിധം വെള്ളം പൊങ്ങി. അത് മലപ്പുറത്തും പ്രശ്നമുണ്ടാക്കി. അത് സാധാരണ മഴയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമായിരുന്നു. ഉരുള്‍പൊട്ടലും മറ്റുമുണ്ടാക്കിയ സ്വാഭാവിക പ്രശ്നങ്ങള്‍. എന്നാല്‍ ചെങ്ങന്നൂരും ആലുവയിലും ഉണ്ടായത് മനുഷ്യ നിര്‍മ്മിത ദുരന്തമെന്നാണ് അമിക്കസ് ക്യൂറി വ്യക്തമാക്കിയത്.

അപകടസാധ്യതയെക്കുറിച്ച്‌ ജൂലൈ അവസാനം തന്നെ കൃത്യമായ വിവരം ലഭിച്ചിട്ടും ഘട്ടംഘട്ടമായി വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കെഎസ്‌ഇബി വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ഇതേക്കുറിച്ച്‌ അടക്കം വിശദമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അമിക്കസ് ക്യൂറിയായ ജേക്കബ് പി. അലക്സിന്റെ റിപ്പോര്‍ട്ട്.

അപ്രതീക്ഷിതമായുണ്ടായ മഴയാണു പ്രളയ കാരണമെന്ന വാദത്തില്‍ വസ്തുതയില്ല. കേരളത്തില്‍ പെയ്ത മഴയുടെ അളവു രേഖപ്പെടുത്തുന്നതിനോ പഠിക്കുന്നതിനോ സംസ്ഥാനത്തു സംവിധാനങ്ങള്‍ തയാറായിട്ടില്ല. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവയൊന്നും കൃത്യമായ പരിശോധിക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഡാമുകള്‍ തുറന്നു വിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുത്തില്ല. ജനങ്ങള്‍ക്കു നല്‍കേണ്ട ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പുറപ്പെടുവിക്കാതെ ഡാമുകള്‍ കൂട്ടമായി തുറന്നുവിട്ടതാണു പ്രളയത്തിനിടയാക്കിയത് എന്നും അമിക്കസ് കൂറി റിപ്പോര്‍ട്ട് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

2018 ആഗസ്റ്റ്‌ 22 ന് പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം പോസ്റ്റ്‌ ചെയ്ത വീഡിയോ
പ്രളയം മനുഷ്യനിർമ്മിതം…… സമഗ്രമായ അന്വേഷണം വേണം….കുറ്റക്കാരെ തുറുങ്കിലടക്കണം

2018 ആഗസ്റ്റ്‌ 21 ലെ പോസ്റ്റ്‌
പത്തനംതിട്ടയിലെ പ്രളയം…ചില സത്യങ്ങൾ ഇനിയും തുറന്നുപറയാതിരിക്കുവാന്‍ കഴിയില്ല. ദുരന്തം മുന്‍കൂട്ടി കാണുന്നതില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം പരാജയപ്പെട്ടു. കണ്‍ട്രോള്‍ റൂമിലും ജില്ലാ കളക്ടറെയും വിവരം അറിയിച്ചത് പത്തനംതിട്ട മീഡിയ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...

ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ പിടിയിൽ

0
തൃശൂർ: ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ...

മാലാ പാര്‍വതി അവസരവാദിയാണെന്ന് രഞ്ജിനി

0
കൊച്ചി : മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി. മാലാ പാർവതി കുറ്റവാളികളെ...

തൊഴിൽ നിയമ ലംഘനം ഇല്ലെന്ന് ഉറപ്പാക്കാനൊരുങ്ങി സൗദി

0
ജിദ്ദ: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ...