Sunday, April 27, 2025 6:21 am

2022 ൽ കോന്നിയിലെ പ്രധാന സംഭവങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : 2022 പടിയിറങ്ങുമ്പോൾ കോന്നിയിൽ പുലിപ്പേടിയും കൊലപാതകവും ആത്മഹത്യകളും അപകടങ്ങളും എല്ലാം അനവധി ആയിരുന്നു. കോന്നിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന കോന്നി മെഡിക്കൽ കോളേജിൽ ആദ്യഘട്ട എം . ബി . ബി . എസ് വിദ്യാർഥികൾ പ്രവേശനം നേടിയതും ഈ വർഷമാണ്. 2022 നവംബർ പതിനഞ്ചിനാണ്‌ കോന്നിയിൽ ആദ്യ എം ബി ബി എസ് ബാച്ചിന് പ്രവേശനോത്സവം ഒരുക്കിയത്.

ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ കോന്നി മെഡിക്കൽ കോളേജിൽ പി ജി കോഴ്‌സുകൾ ആരംഭിക്കുമെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഉറപ്പ് നൽകിയിരുന്നു. കോന്നിയിലെ ജനങ്ങളെ ഭീതിയിലാക്കി കലഞ്ഞൂർ കുടപ്പാറയിലും പിന്നീട് ഗ്രാമ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളിലും തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ പൂച്ചക്കുളത്തും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതും 2022 ലാണ്. എന്നാൽ ഈ രണ്ട് സ്ഥലങ്ങളിലും ഇറങ്ങിയ പുലിയെ പിടികൂടുവാൻ വനം വകുപ്പിന് കഴിഞ്ഞില്ല. കോന്നിയെ നടുക്കിയ സംഭവമായ ഭാര്യയേയും വളർത്തുമകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തതും ഈ വർഷമാണ്.

പയ്യനാമൺ പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി ആണ് ഭാര്യ റീനയെയും വളർത്തുമകൻ ഏഴുവയസുകാരൻ റയാനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണം പുരോഗമിച്ചതും പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതും ഈ വർഷമാണ്. കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ ഭൂമി ഏറ്റെടുത്ത് നിർമ്മാണം നടത്തുവാനും ഈ വർഷം കഴിഞ്ഞു. കോന്നിയിൽ 116 മി മി മഴ രേഖപെടുത്തിയതും ഈ വർഷം ആയിരുന്നു.

കോന്നി ബംഗ്ളാവ് മുരുപ്പിൽ വനം വകുപ്പ് സ്ഥാപിച്ച മഴ മാപിനിയിൽ ആണ് മഴയുടെ അളവ് രേഖപ്പെടുത്തിയത്. കോന്നിയിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ടാറിങ് പൂർത്തിയായ കുമ്പഴ മുതൽ കോന്നി വകയാർ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങളും വർധിച്ചു. ബൈക്ക് അപകടങ്ങൾ അടക്കം നിരവധി അപകടങ്ങൾ നടന്നതും ഈ വർഷമാണ്. കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകളുടെ നിരക്കും ഈ വർഷം അധികമായിരുന്നു. കോന്നി കൂടൽ മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിൽ ജനുവരി മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ എഴുപതിലധികം ആത്മഹത്യകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തണ്ണിത്തോട് തൂമ്പാകുളത്ത് കടുവയുടെ ആക്രമണത്തിൽ പശു ചത്തതും ഈ വർഷം ആയിരുന്നു. തൂമ്പാക്കുളം മേൽതട്ട് കളത്തിൽ വീട്ടിൽ സുനിലിന്‍റെ പശുവിനെ ആണ് കടുവ ആക്രമിച്ച് കൊന്നത്. ഒന്നര വർഷങ്ങൾക്ക് മുൻപ് മേടപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. മലയാലപ്പുഴ പുല്ലാമലയിൽ കാൽനടയാത്രക്കാരനായ അയ്യപ്പ ഭക്തൻ കെ എസ് ആർ റ്റി സി ബസ്സ് ഇടിച്ച് മരിച്ചതും ഈ വർഷം ആയിരുന്നു.

അരുവാപ്പുലം കോട്ടാംപാറ ആദിവാസി കോളനിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പത്മനാഭൻ, വിലാസിനി ദമ്പതികളുടെ പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചതും കോന്നിയിൽ ദുഖകരമായ വാർത്തയായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അടക്കമുള്ള പ്രധാന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വർഷമായിരുന്നു 2022. സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കോന്നി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ബിനുകുമാർ തൂങ്ങി മരിച്ചതും ഈ വർഷമായിരുന്നു. കൂടൽ നെല്ലിമുരുപ്പിൽ ഒപ്പം താമസിച്ചിരുന്ന ആളെ വീട്ടമ്മ തലക്ക് അടിച്ച് കൊലപ്പെടുത്തിയതും 2022 ലായിരുന്നു. കോന്നിയിൽ മോഷ്ടാക്കൾ വിലസിയ വർഷവും 2022 ആയിരുന്നു. കോന്നി വട്ടകുളഞ്ഞി,തെങ്ങുംകാവ് എന്നിവടങ്ങളിൽ മോഷ്‍ടാക്കൾ വീട്ടിൽ കയറി സ്വർണവും പണവും അപഹരിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎലിനെതിരെ ഒത്തുകളി ആരോപണമുന്നയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ

0
ലഹോർ : ഇന്ത്യൻ പ്രീമിയർ ലീ​ഗിനെതിരെ ഒത്തുകളി സംശയിച്ച് പാക്കിസ്ഥാൻ മുൻ...

ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ 14 ആയി

0
ടെഹ്റാൻ : ഇറാന്‍റെ തന്ത്രപ്രധാനമായ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

0
ആലപ്പുഴ : ആലപ്പുഴയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച...

ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ട വനംവകുപ്പ് ജീവനക്കാരനെതിരെ കേസെടുത്ത് പോലീസ്

0
ഇടുക്കി : കുമളിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ട...