ഐപിഎലിനെതിരെ ഒത്തുകളി ആരോപണമുന്നയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ

For full experience, Download our mobile application:
Get it on Google Play

ലഹോർ : ഇന്ത്യൻ പ്രീമിയർ ലീ​ഗിനെതിരെ ഒത്തുകളി സംശയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ. കഴിഞ്ഞ ദിവസത്തെ മുംബൈ ഇന്ത്യൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഇഷാൻ കിഷന്‍ പുറത്തായ ദൃശ്യങ്ങളാണ് ഒത്തുകളിക്കു തെളിവായി ജുനൈദ് ഖാൻ ഉയർത്തിക്കാട്ടുന്നത്. സംശയകരമായ നീക്കമാണ് ഇതെന്ന് പാക്കിസ്ഥാൻ മുൻ താരം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇഷാൻ കിഷൻ പുറത്താകുന്ന ദൃശ്യങ്ങളും ജുനൈദ് ഖാൻ പങ്കുവച്ചു. ഹൈദരാബാദ് ബാറ്റിങ്ങിന്റെ മൂന്നാം ഓവറിലായിരുന്നു വിവാദത്തിനിടയാക്കി സംഭവം അരങ്ങേറിയത്. ദീപക് ചാഹറിന്റെ പന്ത് ലെഗ് സൈഡിൽ ഇഷാന്റെ ബാറ്റിന് തൊട്ടരികിലൂടെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തി. വിക്കറ്റിനായി മുംബൈ ടീമിൽ ആരും അപ്പീൽ ചെയ്തില്ല. പക്ഷേ തൊട്ടടുത്ത നിമിഷം ഇഷൻ ഡഗൗട്ടിലേക്കുള്ള നടത്തം ആരംഭിച്ചു.

ആദ്യം വൈഡ് വിളിച്ച അംപയർ അതു കണ്ട് തീരുമാനം തിരുത്തി ഔട്ട് വിളിക്കുകയും ചെയ്തു. പന്ത് ബാറ്റിൽക്കൊണ്ടുവെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇഷൻ മടങ്ങിയതെന്നാണ് എല്ലാവരും ആദ്യം കരുതിയത്. സത്യസന്ധത കാണിച്ചതിന് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇഷനെ തോളിൽതട്ടി അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെയെത്തിയ അൾട്രാ എഡ്ജ് പരിശോധനയുടെ ചിത്രം എല്ലാവരെയും അമ്പരപ്പിച്ചു. റീപ്ലേയിൽ പന്ത് ഇഷന്റെ ബാറ്റിൽ തട്ടിയില്ലെന്ന് വ്യക്തമായി. ഇതോടെ താരത്തിന്റെ അശ്രദ്ധയ്ക്കും ടീമിനോടുള്ള ആത്മാർഥതക്കുറവിനുമെതിരെ രൂക്ഷ വിമർശനമുയർന്നു. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഏഴു വിക്കറ്റ് വിജയം നേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ മന്ത്രി ജി ആർ അനിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...

ട്രെയിൻ റദ്ദാക്കിയ സംഭവം ; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോകാൻ...

എല്‍.ഡി.എഫ് മലയാലപ്പുഴയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
മലയാലപ്പുഴ : പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം യു.ഡി.എഫ് സർക്കാർ ബഡ്ജറ്റിൽ വെട്ടിക്കുറച്ചതിനെതിരെ...