Wednesday, July 9, 2025 12:31 pm

63 കിലോമീറ്റർ മൈലേജുമായി ജനപ്രിയനെത്തി; 2023 ഹീറോ ഗ്ലാമർ 125 ഇന്ത്യയിൽ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഹീറോ മോട്ടോകോർപ്പിന്റെ മോട്ടോർസൈക്കിളുകളിൽ ജനപ്രിയ മോഡലാണ് ഹീറോ ഗ്ലാമർ. മികച്ച മൈലേജും സ്റ്റൈലിഷ് ഡിസൈനും ആകർഷകമായ മൈലേജുമായി വരുന്ന ഈ ബൈക്കിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഹീറോ. 2023 മോഡൽ ഹീറോ ഗ്ലാമർ 125 (Hero Glamour 125) ബൈക്ക് നിരവധി പുതുമകളോടെ വരുന്നു. രണ്ട് വേരിയന്റുകളിലാണ് ഈ മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത്. മൈലേജിന് പ്രാധാന്യം നൽകുന്നവരെ ആകർഷിക്കുന്ന വിധത്തിലാണ് ഈ ബൈക്ക് വരുന്നത്. 2023 മോഡൽ ഹീറോ ഗ്ലാമർ 125 മോട്ടോർസൈക്കിൾ ഡ്രം, ഡിസ്‌ക് വേരിയനറുകളിലാണ് ലഭ്യമാകുന്നത്. ബൈക്കിന്റെ ഡ്രം ബ്രേക്കുള്ള മോഡലിന് 82,348 രൂപയാണ് എക്സ് ഷോറൂം വില. ഡിസ്ക് ബ്രേക്കുള്ള ഹീറോ ഗ്ലാമർ 125 മോഡലിന് 86,348 രൂപ എക്സ് ഷോറൂം വിലയുണ്ട്. രണ്ട് മോഡലുകളുടെയും വിലകൾ തമ്മിൽ 4000 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. ഈ വേരിയന്റുകൾ തമ്മിൽ ബ്രേക്കുകളുടെ കാര്യത്തിലല്ലാതെ വേറെ വലിയ മാറ്റങ്ങളൊന്നും ഇല്ല.

ഹീറോയുടെ മോട്ടോർസൈക്കിൾ വിൽപ്പനയിൽ എല്ലാമാസവും സ്ഥിരതയുള്ള വിൽപ്പന നേടുന്ന മോഡലുകളിൽ ഒന്നാണ് ഹീറോ ഗ്ലാമർ. 2023 മോഡൽ ഗ്ലാമറിൽ മറ്റ് പല അപ്‌ഡേറ്റുകൾക്കൊപ്പം കാഴ്ചയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2023 ഹീറോ ഹീറോ ഗ്ലാമർ 125 പുതിയ ബോഡി ഗ്രാഫിക്സുമായിട്ടാണ് വരുന്നത്. റേസുകളിൽ ഫിനിഷിങ് പോയിന്റിൽ ഉപയോഗിക്കുന്ന ചെക്ക് ഫ്ലാഗ് പോലുള്ള ഗ്രാഫിക്സാണ് ഈ ബൈക്കിൽ ഹീറോ നൽകിയിട്ടുള്ളത്. മൊത്തത്തിലുള്ള ഡിസൈൻ പഴയ മോഡലിന് സമാനം തന്നെയാണ്. 2023 മോഡൽ ഹീറോ ഗ്ലാമർ 125ൽ കമ്പനി പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നൽകിയിട്ടുണ്ട്. ഫോൺ ചാർജ് ചെയ്യാനായി യുഎസ്ബി ചാർജിങ് പോർട്ടുമായിട്ടാണ് ഈ ബൈക്ക് വരുന്നത്. മൈലേജ് മെച്ചപ്പെടുത്തുന്നതിനായി ഹീറോയുടെ i3S പേറ്റന്റ് ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും ഹീറോ ഗ്ലാമർ 125ൽ ഉണ്ട്. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ലൈവ് മൈലേജ്, ലോ ഫ്യൂവൽ ഇൻഡിക്കേഷൻ എന്നിവയെല്ലാം കാണിക്കുന്നു. ഹീറോ ഗ്ലാമർ 125ന്റെ പുതിയ മോഡലിൽ കമ്പനി ഹൈറ്റ് കുറച്ചിട്ടുണ്ട്. റൈഡർ സീറ്റ് ഹൈറ്റ് 8 എംഎം കുറച്ചപ്പോൾ പിൻസീറ്റിന്റെ ഉയരം 17 എംഎം കുറച്ചു. നിവർന്നുനിൽക്കുന്ന റൈഡിംഗ് പോസ്‌ച്ചറും റിലാക്‌സ്‌ഡ് സെറ്റ് ഫൂട്ട്‌പെഗുകളും ഈ മോട്ടോർസൈക്കിളിൽ ഹീറോ നൽകിയിട്ടുണ്ട്. ഫ്ലാറ്റർ ഫ്യൂവൽ ടാങ്ക് പ്രൊഫൈലും റൈഡർക്ക് മൂവ് ചെയ്യാനുള്ള അധിക സ്ഥലവും കംഫർട്ട് ഫാക്ടർ മെച്ചപ്പെടുത്തുമെന്ന് ഹീറോ വ്യക്തമാക്കുന്നു.

ഹീറോ ഗ്ലാമറിൽ വർഷങ്ങളായി ഉപയോഗിക്കുന്ന 125 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിന്റെ പരിഷ്കരിച്ച പതിപ്പാണ് പുതിയ മോഡൽ ഗ്ലാമറിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ എഞ്ചിൻ ബിഎസ്VI ഫേസ് 2 മാനദണ്ഡങ്ങൾ പാലിക്കുന്ന വിധത്തിൽ മാറ്റിയിട്ടുണ്ട്. ഇ20 ഫ്യൂവലിലും ഇപ്പോൾ ഈ എഞ്ചിൻ പ്രവർത്തിക്കുന്നു. എഞ്ചിൻ 7,500 ആർപിഎമ്മിൽ 10.68 എച്ച്പി പവറും 6,000 ആർപിഎമ്മിൽ 10.6 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 2023 മോഡൽ ഹീറോ ഗ്ലാമർ 125 i3S ടെക്നോളജിയുടെ സഹായത്തോടെ ഒരു ലിറ്റർ പെട്രോളിൽ 63 കിലോമീറ്റർ മൈലേജ് നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ടെക്കോ ബ്ലൂ ബ്ലാക്ക്, സ്‌പോർട്‌സ് റെഡ് ബ്ലാക്ക്, കാൻഡി ബ്ലേസിംഗ് റെഡ് എന്നിങ്ങനെ മൂന്ന് പെയിന്റ് സ്‌കീമുകളിലാണ് 2023 ഹീറോ ഗ്ലാമർ 125 വിൽപ്പനയ്ക്ക് എത്താൻ പോകുന്നത്. കമ്പനി പുതിയ തലമുറ കരിസ്മ XMR ഓഗസ്റ്റ് 29ന് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലുമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അന്തർവാഹിനികളെ തകർക്കാനുപയോഗിക്കുന്ന റോക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

0
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനികളെ തകർക്കാനുപയോഗിക്കുന്ന റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചു....

നിർമാതാവും സ്വർണവ്യാപാരിയും ആയ വട്ടക്കുഴി ജോണി അന്തരിച്ചു

0
തൃശ്ശൂർ : ‘പ്രണയമീനുകളുടെ കടൽ ‘എന്ന സിനിമയുടെ നിർമാതാവും സ്വർണവ്യാപാരിയും ആയ...

കീം പരീക്ഷാ ഫലം റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി : കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. കീമിന്റെ പ്രോസപെക്ടസിൽ...

കേരള കർഷകസംഘം നേതൃത്വത്തിലുള്ള സംയോജിത കൃഷിക്ക് കൊടുമണ്ണിൽ തുടക്കമായി

0
കൊടുമൺ : കേരള കർഷകസംഘം നേതൃത്വത്തിലുള്ള സംയോജിത കൃഷിക്ക് കൊടുമണ്ണിൽ...