ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി പിടിച്ചടക്കാന്‍ വമ്പന്‍ പ്ലാനുകളുമായി റീഎന്‍ട്രി നടത്തിയ കമ്പനിയാണ് മഹീന്ദ്ര. ബോണ്‍ ഇലക്ട്രിക് കാറുകളും നിലവിലെ കാറുകളുടെ ഇലക്ട്രിക് പതിപ്പുകളുമടക്കം ഒരു നിര തന്നെ പുറത്തിറങ്ങാന്‍ വിളി കാത്ത് നില്‍ക്കുന്നു. XUV400 ഇലക്ട്രിക് എസ്‌യുവിയിലൂടെയായിരുന്നു മഹീന്ദ്ര വീണ്ടും ഇലക്ട്രിക് കാര്‍ രംഗത്തേക്ക് പ്രവേശിച്ചത്. സബ് 4 മീറ്റര്‍ എസ്‌യുവിയായ XUV300-യുടെ ഇലക്ട്രിക് പതിപ്പാണിത്. ഇന്ത്യയല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ ഇവിയുടെ നേരിട്ടുള്ള എതിരാളിയാണ് മഹീന്ദ്ര XUV400. വില നിര്‍ണയത്തില്‍ നെക്‌സോണുമായി മുട്ടിനില്‍ക്കാനായി മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയില്‍ ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉപഭോക്തൃ പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയില്‍ നഷ്ടമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍.
അടുത്തിടെ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ ലഭിച്ച ടാറ്റ നെക്സോണ്‍ ഇവി മാക്സിന് ഒത്ത എതിരാളിയായി ഇതോടെ XUV400 മാറുമോ ഇല്ലയോ എന്ന കാര്യം നമുക്ക് നോക്കാം. XUV400 ഒരു ഒരു ഇലക്ട്രിക് വാഹനം ആയതിനാല്‍ സബ് 4 മീറ്റര്‍ എസ്യുവി സൈസ് നിയന്ത്രണത്തിന് നികുതി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. അതിനാല്‍ സാങ്യോങ് ടിവോളിയുടെ യഥാര്‍ത്ഥ വലിപ്പം പുതിയ കാറില്‍ നിലനിര്‍ത്തിയതിനാല്‍ XUV300-നെ അപേക്ഷിച്ച് XUV400 കൂടുതല്‍ ആകര്‍ഷണീയമായി മാറുന്നു.
വാഹനത്തിന്‍റെ നീളം കൂടിയതിനാല്‍ ബൂട്ട് ശേഷിയും അതിനൊത്ത് വര്‍ധിച്ചതും ഗുണമായി. താരതമ്യേന വില കുറവായ XUV300-യില്‍ വാഗ്ദാനം ചെയ്യുന്ന ചില ഫീച്ചറുകള്‍ പോലും XUV400-യില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ഉപഭോക്തൃ പ്രതികരണങ്ങളുടെ വെളിച്ചത്തില്‍ ഈ ചീത്തപ്പേര് മായ്ക്കുകയാണ് കമ്പനി ഇപ്പോള്‍ ചെയ്യുന്നത്. പുതിയ ഫീച്ചറുകള്‍ നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാനാണ് മഹീന്ദ്ര ഉദ്ദേശിക്കുന്നത്. സിംഗിള്‍ ടോണ്‍, ഡ്യുവല്‍ ടോണ്‍ കളര്‍ വേരിയന്റുകളുള്ള ടോപ്പ് സ്‌പെക്ക് EL ട്രിമ്മില്‍ മാത്രമാകും ഈ സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കുക.
ഈ ഫീച്ചറുകളില്‍ ചിലത് ഭാവിയില്‍ ബേസ് EC ട്രിമ്മിലേക്കും എത്തിയേക്കാം. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയില്‍ കമ്പനി പുതുതായി ഉള്‍പ്പെടുത്തിയ ഫീച്ചറുകള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ചാല്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് (HSA), ഓട്ടോ-ഡിമ്മിംഗ് IRVM, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), 4 സ്പീക്കറുകള്‍ക്ക് മുകളില്‍ രണ്ട് ട്വീറ്ററുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ബൂട്ട് ലാമ്പ് എന്നിവ കാണാം. പുതിയ അപ്ഗ്രേഡിലൂടെ ബെസ്റ്റ് സെല്ലറായ ടാറ്റ നെക്സോണ്‍ ഇവിയെ നേരിടാമെന്ന ആത്മവിശ്വാസം കമ്പനിക്കുണ്ട്. XUV300 എസ്‌യുവിയില്‍ ഉടന്‍ പനോരമിക് സണ്‍റൂഫ് ഉള്‍ക്കൊള്ളിക്കാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അങ്ങനെയാണെങ്കില്‍ ഈ ട്രെന്‍ഡിംഗ് കാര്‍ ഫീച്ചര്‍ വൈകാതെ XUV400-യിലും ഇടംപിടിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033