പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ 21 കാരൻ പി‌ടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ 21 കാരനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മലി നെയാണ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് അഞ്ചരപവന്‍ സ്വര്‍ണ മാലയാണ് പ്രതി തട്ടിയെടുത്തത്. സ്നാപ്ചാറ്റ് വഴിയാണ് പ്രതി ജൂലൈ നാലിന് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയ യുവാവിന് പെണ്‍കുട്ടി നഗ്‌നഫോട്ടോയും അയച്ചു കൊടുത്തു. തുടര്‍ന്ന് പിതാവ് ജ്വല്ലറി വ്യാപാരിയാണെന്നും മാലയുടെ ചിത്രം അയച്ചുതന്നാല്‍ പുതിയ മോഡലിലുള്ള മാല പണിയിച്ചു നല്‍കാമെന്നും വാഗ്ദാനം ചെയ്തപ്പോള്‍ പെണ്‍കുട്ടി സ്വന്തം മാലയുടെ ചിത്രം അയച്ചു കൊടുത്തു. എന്നാല്‍ ഇത് ചെറുതാണെന്നും വലിയ മാലയാണെങ്കില്‍ അതിലും വലിയ മാല വാങ്ങിച്ചു നല്‍കാമെന്നും വാഗ്ദാ മുഹമ്മദ് അജ്മല്‍ നല്‍കി.

തുടര്‍ന്നാണ് കുട്ടി ഉമ്മയുടെ മാല കൈക്കലാക്കി ചിത്രം അയച്ചു കൊടുത്തത്. ഇതോടെ മാല നേരില്‍ കണ്ടാല്‍ മാത്രമേ മോഡല്‍ മനസ്സിലാകു എന്ന് പറഞ്ഞതനുസരിച്ച് പ്രതിക്ക് പെണ്‍കുട്ടി ലൊക്കേഷന്‍ അയച്ചു കൊടുത്തു. വീട്ടിലെത്തിയ അജ്മലിന് പെണ്‍കുട്ടി ജനലിലൂടെ മാല നല്‍കി. അപ്പോള്‍ തന്നെ പ്രതി മാലയുമായി മുങ്ങുകയും ചെയ്തു. പ്രതി പിന്നീട് സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവില്‍ പോയി. മാലയുമായി കടന്നു കളഞ്ഞ് വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് വളാഞ്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. അജ്മല്‍ കഴിഞ്ഞ വര്‍ഷവും സമാനമായ കേസില്‍ പിടിയിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...

കുമ്പളം ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരൻ ടോൾ ബാരിയർ തട്ടിത്തെറിപ്പിച്ചു ; ജീവനക്കാരന്...

0
കൊച്ചി: കുമ്പളം ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ അതിക്രമം. സെൻസർ...

കണ്ണൂരിൽ ടോക്കൺ മാറി അസ്ഥി നൽകി ; ശ്മശാനത്തിലെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ സംഘർഷം

0
കണ്ണൂർ : ശവസംസ്കാരത്തിന്റെ മൂന്നാംനാൾ പരേതയുടെ അസ്ഥി ശേഖരിക്കാനായി ശ്മശാനത്തിലെത്തിയ ബന്ധുക്കളും...

മെസി വരുമെന്ന പേരിലെ തട്ടിപ്പ് : ജിഎസ്‍ടി വകുപ്പിന്റെ പ്രത്യേക അന്വേഷണസംഘം ഇന്ന് അനുബന്ധ...

0
തിരുവനന്തപുരം: അർജന്‍റീന ടീമും നായകനായിരുന്ന ലിയോണൽ മെസിയും കേരളത്തിലെത്തുമെന്ന പേരിലെ നികുതി...