കൊല്ലം : കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. 68 വയസായിരുന്നു. എട്ടാം തീയതി ദില്ലിയിൽ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു വസന്തകുമാർ. 15-ാം തീയതിയാണ് പനിയെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ 22-ാമത്തെ കൊവിഡ് മരണമാണ് ഇത്. ഇദ്ദേഹം നിസാമുദ്ദിനിൽ നിന്നാണ് മടങ്ങിയെത്തിയത്, വന്നതുമുതല്‍ ക്വാറന്റയിനിലായിരുന്നു. 17-ാം തീയതി പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് കൊല്ലം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസംമുട്ടല്‍ കൂടിയതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു ; മരണം 22 ആയി
RECENT NEWS
Advertisment