മലയാളി ശുചീകരണ തൊഴിലാളിക്ക് ദുബൈയിൽ 22 ലക്ഷത്തിന്‍റെ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

ദുബൈ : യു.എ.ഇ തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് അവാർഡ് ദുബൈയിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക്. ഒരു ലക്ഷം ദിർഹ (22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) മാണ് പുരസ്കാര തുക. ദുബൈ സി.എം.സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ ഒറ്റപ്പാലം ലക്കിടി സ്വദേശിനിയായ പ്രമീള കൃഷ്ണനാണ് അപൂർവ നേട്ടം. അബുദബിയിൽ നടന്ന ചടങ്ങിൽ പ്രമീള കൃഷ്ണന് യു.എ.ഇ മാനവവിഭവ ശേഷി, സ്വദേശിവൽകരണ മന്ത്രാലയം അധികൃതർ ഒരു ലക്ഷം ദിർഹമിന്റെ പുരസ്കാരം കൈമാറി. 13 വർഷമായി ദുബൈയിലുള്ള പ്രമീളയുടെ കഥ മലയാളത്തിൽ തന്നെ തൊഴിൽ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്​.

ആദ്യമായാണ് യു.എ.ഇ തൊഴിൽ മന്ത്രാലയം മൊത്തം 90 ലക്ഷം ദിർഹം വിലമതിക്കുന്ന ലേബർമാർക്കറ്റ് അവാർഡ് സമ്മാനിക്കുന്നത്. 28 വിഭാഗങ്ങളിലായി നൽകുന്ന പുരസ്കാരങ്ങളിൽ അദർ പ്രൊഫഷണൽ ലെവൽ വിഭാഗത്തിലാണ് പ്രമീള കൃഷണൻ അവാർഡ് സ്വന്തമാക്കിയത്. പതിമൂന്ന് വർഷം മുമ്പ് സഹോദരൻ പ്രസാദാണ് പ്രമീളക്ക് പ്രവാസത്തിന് അവസരമൊരുക്കിയത്. തനിക്ക് ജോലി നൽകിയ കനേഡിയൻ മെഡിക്കൽ സെന്ററിനോടും യു.എ.ഇ എന്ന രാജ്യത്തോടും തനിക്ക് വലിയ കടപ്പാടുണ്ടെന്ന് പ്രമീള പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...