മംഗളൂറു: പാര്‍ളടുക്കയിലെ മീന്‍കച്ചവടക്കാരനായ യുവാവ് പുത്തൂര്‍ തെങ്കില ബൈപാസില്‍ വാഹന അപകടത്തില്‍ മരിച്ചു. ഹംസ ഹാജിയുടെ മകന്‍ മുഹമ്മദ് ഹാശിമാണ്(22) അപകടത്തില്‍പ്പെട്ടത്.
പച്ച മത്സ്യം കൊണ്ടുവരുന്നതിനായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവാവ്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണയുടന്‍ നാട്ടുകാര്‍ മംഗളൂറു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.