കാസർഗോഡ്: കാസര്‍ഗോഡ് മണിയാട്ട് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ചന്തേരയിലെ കെ സിദ്ദിഖ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചന്തേര ഇന്‍സ്പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് വീട്ടുകാര്‍ പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാനായി പയ്യന്നൂരില്‍ പോയിരുന്നു. രാത്രി 10 മണിയോടെയാണ് തിരിച്ചെത്തിയത്. വീട്ടുകാര്‍ എത്തുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്. കിടപ്പുമുറിയിലെ അലമാര തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. പോലീസ് ഡോഗ് സ്ക്വാഡ് വീട്ടില്‍ പരിശോധന നടത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033