അപകടഭീതിയുയര്‍ത്തി കൊന്നമൂട് ജംഗ്ഷന് സമീപത്തെ അപകടവളവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അപകടഭീതിയുയര്‍ത്തി കൊന്നമൂട് ജംഗ്ഷന് സമീപത്തെ അപകടവളവ്.
തിങ്കളാഴ്ച ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽപ്പെട്ടെങ്കിലും രക്ഷപെട്ടത് അദ്‌ഭുതകരമായാണ്. കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞത് റോഡ് നിരപ്പിൽനിന്ന് എട്ടടി താഴ്ചയുള്ള വീട്ടുമുറ്റത്തേക്കാണ്. ഇരുവരും നിസ്സാരപരിക്കോടെ രക്ഷപെട്ടു. മേയ് 21-ന് രാത്രി ഇവിടെയുണ്ടായ അപകടത്തിൽ പുത്തൻപീടിക സ്വദേശിയായ ബസ് ‍ഡ്രൈവർ മരിച്ചു. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോയപ്പോൾ അതിവേഗത്തിൽ എതിരേ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരപരിക്കേറ്റു.

കെഎസ്ടിപി ഉന്നതനിലവാരത്തിൽ നിർമിച്ച റോഡാണിത്. എന്നാൽ അപകടകരമായ വളവ് നിവർത്താതെ നിർമാണം പൂർത്തിയാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുമൂലം ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഉണ്ടാകുകയാണെന്നും അവർ പറയുന്നു. റോഡിലെ അപകടകരമായ വളവ് നിവർത്തുന്നത് സംബന്ധിച്ച് പ്രദേശവാസിയായ നിയാസ് കൊന്നമൂട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...