പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് (08–09–2026) 2 മുതൽ 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കഴക്കൂട്ടം ജംക്‌ഷൻ മുതൽ ചാക്ക വരെയും ചാക്ക മുതൽ പാളയം വരെയും പ്രയാണം കടന്നുപോകുന്ന സമയത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. വെട്ടുറോഡ് ജംക്‌ഷൻ മുതൽ മുക്കോലയ്ക്കൽ ജംക്‌ഷൻ വരെയുള്ള സർവീസ് റോഡിലും മുക്കോലയ്ക്കൽ ജംക്‌ഷൻ മുതൽ ചാക്ക ജംക്‌ഷൻ വരെയുള്ള പ്രധാന പാതയിലും വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. ചാക്കയിൽ നിന്ന് പാറ്റൂർ ജംക്‌ഷൻ വരെയുള്ള പ്രധാന പാതയിലും പ്രയാണം കടന്നുപോകുന്ന സമയത്ത് ഗതാഗത നിയന്ത്രണമുണ്ടാകും.

പാറ്റൂർ ജംക്‌ഷൻ മുതൽ പാളയം ജംക്‌ഷൻ വരെയുള്ള പാതയിൽ പ്രയാണം കടന്നുപോകുമ്പോൾ വാഹനഗതാഗതം അനുവദിക്കില്ല. ചാക്ക ഭാഗത്തുനിന്ന് പാളയത്തേക്കു പോകേണ്ട വാഹനങ്ങൾ പാറ്റൂർ ജംക്‌ഷൻ–മൂലവിളാകം–തമ്പുരാൻമുക്ക്–വരമ്പശേരി ജംക്‌ഷൻ–ലോ കോളജ് ജംക്‌ഷൻ–പിഎംജി–ജിവി രാജ–പാളയം വഴി പോകണം. റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പോകുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....