ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് സൂചി കയറിയത് : കുഞ്ഞിന്റെ പിതാവ് വിനീഷ്

For full experience, Download our mobile application:
Get it on Google Play

പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം മെഡിക്കൽ കോളജിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ കുടുംബം രം​ഗത്ത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് സൂചി കയറിയതെന്ന് കുഞ്ഞിന്റെ പിതാവ് കോഴിക്കോട് വെള്ളന്നൂർ സ്വാദേശി വിനീഷ് ഉറപ്പിച്ചു പറയുന്നു. എൻഐസിയു ബെഡിൽ നിന്നാവും സൂചി തറച്ചതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പിതാവ് വിനീഷ് പറഞ്ഞു. സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സക്കിടെ ശരീരത്തില്‍ സൂചി കയറാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു വര്‍ഷത്തോളമാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ സൂചി തറച്ചിരുന്നത്. ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ചുവിന്റെ മകള്‍ അദ്വികയാണ് സൂചിയുമായി ജീവിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവ ചികിത്സ സമയത്താണ് കുട്ടിയുടെ ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയത്. കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടന്ന സര്‍ജറിയിലൂടെ സൂചി പുറത്തെടുത്തിരുന്നു. ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...