ഓ​പ്പ​റേ​ഷ​ൻ കാ​ല​നേ​മി​യു​ടെ ഭാ​ഗ​മാ​യി ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 23 വ്യാ​ജ സ​ന്യാ​സി​മാ​ർ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ർ സിം​ഗ് ദാ​മി ഉ​ത്ത​ര​വി​ട്ട സം​സ്ഥാ​ന വ്യാ​പ​ക ഓ​പ്പ​റേ​ഷ​ൻ കാ​ല​നേ​മി​യു​ടെ ഭാ​ഗ​മാ​യി 23 വ്യാ​ജ സ​ന്യാ​സി​മാ​ർ അ​റ​സ്റ്റി​ൽ. ദേ​വ​ഭൂ​മി​യി​ൽ വി​ശ്വാ​സ​ത്തി​ൻറെ പേ​രി​ൽ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് നി​ര​വ​ധി പേ​രെ പി​ടി​കൂ​ടാ​നാ​യ​ത്. ശ​നി​യാ​ഴ്ച മാ​ത്രം ഡെ​റാ​ഡൂ​ണി​ലെ വി​വാ​ദ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ നി​ന്നു​മാ​ണ് വ്യാ​ജ​ന്മാ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ജ​യ് സിം​ഗ് വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ പ​ത്ത് പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

പു​തി​യ ക്യാ​മ്പ​യി​ൻറെ ഭാ​ഗ​മാ​യി പോ​ലീ​സ് കൃ​ത്യ​മാ​യി ത​ന്നെ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ല്ലാ സ്റ്റേ​ഷ​ൻ ഇ​ൻ ചാ​ർ​ജു​മാ​ർ​ക്കും കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് പ​റ​യു​ന്നു. സ്ത്രീ​ക​ളെ​യും യു​വ​തി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​രെ വ​ല​യി​ലാ​ക്കി വ്യ​ക്തി​പ​ര​വും കു​ടും​ബ​പ​ര​വു​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് വ​ഞ്ചി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ൻറെ പു​തി​യ തീ​രു​മാ​ന​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യു​മാ​യി പ​ല ഹി​ന്ദു സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻറും ഇ​ത്ത​ര​കാ​ർ​ക്ക് എ​തി​രെ ശ​ക്ത​മാ​യ തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...