Thursday, July 10, 2025 9:47 am

23കാരിയെ ഭർത്താവും 5 സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു ; ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പുന്നൈ: ഇരുപത്തിമൂന്നു വയസ്സുകാരിയായ യുവതിയെ ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്നു ബലാത്സംഗം ചെയ്ത കേസിൽ പുണെ പൊലീസ് അന്വേഷണം ആരംഭിച്ചു. 2020 മുതൽ 2021 വരെയായിരുന്നു പീഡനം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതി ഉത്തരവിനെ തുടർന്നാണ് പുണെയിലെ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. 2017ലായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നു രണ്ടു വർഷത്തിനുശേഷം യുവതി തിരികെ വീട്ടിലേക്കു പോന്നു. എന്നാൽ 2020 ഫെബ്രുവരിയിൽ ഭർത്താവ് ഇവിടെയെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു.

പിന്നീട് അഞ്ചു സുഹൃത്തുക്കളുമായി ചേർന്നു ഭർത്താവ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽവച്ച് പീഡനം തുടർന്നു, മരപ്പലക ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ട് ഉപദ്രവിക്കുകയും ചെയ്തുയുവതിയുടെ പിതാവ് അടുത്തിടെയാണ് പരാതിയുമായി കോടതിയെ സമീപിച്ചതെന്ന് അധികൃതർ പറഞ്ഞു. കോടതി ഉത്തരവിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് പുണെയിലെ ഒരു പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. “പരാതിയിൽ ഞങ്ങൾക്ക് നൽകിയിട്ടുള്ള സ്ത്രീയുടെ ഭർത്താവിനും അഞ്ച് സുഹൃത്തുക്കൾക്കുമായി ഞങ്ങൾ അന്വേഷണം ആരംഭിച്ചു.”– പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം

0
ന്യൂഡല്‍ഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 9.05...

NCD യില്‍ കൈ പൊള്ളല്ലേ ….നിക്ഷേപത്തിന് ഒരു ഗ്യാരണ്ടിയും ഇല്ല

0
എന്‍.സി.ഡി (NCD)കള്‍ക്ക് സെക്യൂരിറ്റിയായി കാണിക്കുന്നത് മുക്കുപണ്ടങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളും പട്ടയമില്ലാത്ത ഏക്കറുകണക്കിന്...