NCD യില്‍ കൈ പൊള്ളല്ലേ ….നിക്ഷേപത്തിന് ഒരു ഗ്യാരണ്ടിയും ഇല്ല

For full experience, Download our mobile application:
Get it on Google Play

എന്‍.സി.ഡി (NCD)കള്‍ക്ക് സെക്യൂരിറ്റിയായി കാണിക്കുന്നത് മുക്കുപണ്ടങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളും പട്ടയമില്ലാത്ത ഏക്കറുകണക്കിന് കൈവശ ഭൂമിയും ആര്‍ക്കും വേണ്ടാത്ത കായല്‍ നിലങ്ങളുമൊക്കെയാണ്.

കൊച്ചി : സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇന്ന് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണ് NCD എന്ന ചുരുക്കപ്പേരില്‍ അറിയുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബെഞ്ചറുകള്‍. ഈ ഡിബെഞ്ചറുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും ഗ്യാരണ്ടി ഉണ്ടെന്നാണ് കമ്പനികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് (NBFC) കമ്പനികള്‍ പുറത്തിറക്കുന്ന എന്‍.സി.ഡി (NCD)കള്‍ക്ക് നിലവില്‍ യാതൊരു ഗ്യാരണ്ടിയും റിസര്‍വ് ബാങ്കും സെബിയും മാത്രമല്ല ഒരു സര്‍ക്കാര്‍ സംവിധാനവും നല്‍കുന്നില്ല. കാശില്ലാത്ത കമ്പനി മുതലാളി കടം വാങ്ങി പുട്ടടിക്കുന്നതിന്റെ പണം സര്‍ക്കാരോ സര്‍ക്കാരിതര ഏജന്‍സികളോ നല്‍കുമെന്ന് ആരും കരുതേണ്ടതില്ല.

തങ്ങള്‍ ഇറക്കുന്ന കടപ്പത്രം സെക്യൂഡ് ഡിബെഞ്ചറുകള്‍ ആണെന്നാണ്‌ ഇവരുടെ വാദം. എന്‍.സി.ഡി (NCD)കള്‍ക്ക് ഇവര്‍ സെക്യൂരിറ്റിയായി കാണിക്കുന്നത് മുക്കുപണ്ടങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളും പട്ടയമില്ലാത്ത ഏക്കറുകണക്കിന് കൈവശ ഭൂമിയും ആര്‍ക്കും വേണ്ടാത്ത കായല്‍ നിലങ്ങളുമൊക്കെയാണ്. കമ്പനി പൂട്ടിക്കഴിഞ്ഞാല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തി മുഷ്ടി ചുരുട്ടിയാലും ഒരുനേരത്തെ ആഹാരത്തിനുള്ള പണംപോലും തിരികെ നല്‍കുവാന്‍ ഈ സെക്യൂരിറ്റികള്‍ക്ക് കഴിയില്ല. തങ്ങളുടെ NCD യില്‍ പണം നിക്ഷേപിച്ചാല്‍ അത് സുരക്ഷിതമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇതാണ് ചില NBFC മുതലാളിമാരുടെ കാഞ്ഞ ബുദ്ധി.

കമ്പനി പൊട്ടുന്നതോടെ ഇതിന്റെ ഓഹരി എടുത്തിട്ടുള്ളവരും പെരുവഴിയില്‍ ആകും. കേരളത്തില്‍ ഇതിനോടകം പൂട്ടിപ്പോയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചവര്‍ക്ക് ആര്‍ക്കും തന്നെ ചില്ലിക്കാശുപോലും തിരികെ ലഭിച്ചിട്ടില്ല എന്ന സത്യം മനസ്സിലാക്കുക. കേസും കോടതിയുമൊക്കെയായി ശിഷ്ടജീവിതം നരക ജീവിതമാക്കി തള്ളിനീക്കുകയാണ് വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍. >>> പരമ്പര തുടരും.  നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...