പത്തനംതിട്ട : ജില്ലയില്‍ മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലായി 24 ക്യാമ്പുകള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ജില്ലയില്‍ മൂന്ന് നദികളിലെ പ്രധാന റിവര്‍ ഗേജുകളിലും മണിമല (കല്ലൂപ്പാറ), പമ്പ (മാലക്കര), അച്ചന്‍കോവില്‍ (തുമ്പമണ്‍) ജലനിരപ്പ് തുടര്‍ന്നും വര്‍ധിക്കാത്ത രീതിയില്‍, നിലവില്‍ സ്ഥായിയായി തുടരുന്നതായി കാണുന്നു. വിവിധയിടങ്ങളില്‍ 19 വീടുകള്‍ക്കു ഭാഗികമായി നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും ചെയ്യുവാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്തിവരുന്നു. തിരുവല്ല, കല്ലൂപ്പാറ ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുള്ള വീടുകളില്‍ നിന്നും കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിവരുന്നു. ജലാശയങ്ങളിലും കടവുകളിലും മറ്റും യാതൊരു കാരണവശാലും ഇറങ്ങാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം നമ്പരുകള്‍
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 0468-2322515, 8078808915, 9188297112, 8547705557. ടോള്‍ഫ്രീ നമ്പര്‍: 1077.
താലൂക്ക് ഓഫീസ് അടൂര്‍: 04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി: 0468-2222221, 2962221. താലൂക്ക് ഓഫീസ് കോന്നി: 0468-2240087. താലൂക്ക് ഓഫീസ് റാന്നി: 04735227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി: 0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല: 0469-2601303.
ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച്(പോലീസ്): 0468-2222600. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം): 0468-2222642, 2228220. ജോയിന്റ് ഡയറക്ടര്‍ പഞ്ചായത്ത്: 0468-2222561. ഫയര്‍ഫോഴ്സ്: 0468-2222001, 2271101, 101. ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ കെഎസ്ഇബി-9446009451, 9446009347, 1912. മൈനര്‍ ഇറിഗേഷന്‍: 0468-2271272. മേജര്‍ ഇറിഗേഷന്‍: 0468-2999786, 7306429638, 9446217625. പമ്പ ഇറിഗേഷന്‍ പ്രോജക്ട്: 9847369998.