ന്യൂഡല്‍ഹി : രാജ്യത്തെ 24 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്). എട്ട് വ്യാജ സര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. കേരളവും പട്ടികയിലുണ്ട്. യുജിസിയുടെ മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സര്വകാലാശാലകളെക്കുറിച്ചും പരാമര്‍ശമുണ്ട്.
വാരണസേയ സംസ്കൃത വിശ്വവിദ്യാലയം വാരാണസി, മഹിള ഗ്രാം വിദ്യാപീഠം അലഹബാദ്, ഗാന്ധി ഹിന്ദി വിദ്യാപീഠം അലഹബാദ്, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി കാണ്‍പൂര്‍, നേതാജി സുഭാഷ് ചന്ദ്ര ബോസ് ഓപ്പണ്‍ യൂണിവേഴ്സിറ്റി അലിഗഡ്, ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയം മഥുര, മഹാറാണ പ്രതാപ് ശിക്ഷാ നികേതന്‍ വിശ്വവിദ്യാലയം പ്രതാപ്ഗഡ്, ഇന്ദ്രപ്രസ്ഥ ശിക്ഷാ പരിഷത്ത് നോയിഡ എന്നിവയാണ് യുപിയിലെ വ്യാജന്മാര്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളുണ്ട്. കൊമേഴ്സ്യല്‍ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി, വൊക്കേഷണല്‍ യൂണിവേഴ്സിറ്റി, എഡിആര്‍ സെന്‍ട്രിക് ജുറിഡീഷ്യല്‍ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂഷന് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്മെന്റ്, അധ്യാത്മിക വിശ്വവിദ്യാലയം (ആത്മീയ സര്‍വകലാശാല) എന്നിവയാണ് ഡല്‍ഹിയിലേത്.
ഒഡീഷയിലും പശ്ചിമ ബംഗാളിലും രണ്ട് സര്‍വകലാശാലകള്‍ വീതമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന് കൊല്‍ക്കത്ത, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന് ആന്‍ഡ് റിസര്‍ച്ച് കൊല്‍ക്കത്ത, നബഭാരത് ശിക്ഷ പരിഷത്ത് റൂര്‍ക്കല, നോര്‍ത്ത് ഒറീസ കാര്‍ഷിക സാങ്കേതിക സര്‍വകലാശാല എന്നിവയാണത്.
കര്‍ണാടക, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോ വ്യാജ സര്‍വകലാശാലകളുണ്ട്. ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ പുതുച്ചേരി, ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി ആന്ധ്രാപ്രദേശ്, രാജ അറബിക് യൂണിവേഴ്സിറ്റി നാഗ്പൂര്‍, സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി കേരള, ബഡഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി കര്‍ണാടക എന്നിവയാണവ.
ഭാരതീയ ശിക്ഷാ പരിഷത്ത് ലക്നൗ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്‍ഡ് മാനേജ്മെന്റ് (ഐഐപിഎം) കുത്തബ് എന്‍ക്ലേവ് ന്യൂഡല്‍ഹി എന്നിവ യുജിസി മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.