രാ​ജ്യ​ത്ത് 24 വ്യാ​ജ​ സ​ര്‍​വ​ക​ലാ​ശാ​ലകള്‍ ; കേരളത്തിലെ വ്യാജന്‍ – സെ​ന്റ് ജോ​ണ്‍​സ് യൂ​ണി​വേ​ഴ്സി​റ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാ​ജ്യ​ത്തെ 24 വ്യാ​ജ​ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് യു​ജി​സി (​യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍​ഡ് ക​മ്മീ​ഷ​ന്‍). എ​ട്ട് വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശാ​ണ് മു​ന്നി​ല്‍. കേ​ര​ള​വും പ​ട്ടി​ക​യി​ലു​ണ്ട്. യു​ജി​സി​യു​ടെ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ട് സ​ര്‍​വ​കാ​ലാ​ശാ​ല​ക​ളെ​ക്കു​റി​ച്ചും പ​രാ​മ​ര്‍​ശ​മു​ണ്ട്.

വാ​ര​ണ​സേ​യ സം​സ്കൃ​ത വി​ശ്വ​വി​ദ്യാ​ല​യം വാ​രാ​ണ​സി, മ​ഹി​ള ഗ്രാം ​വി​ദ്യാ​പീ​ഠം അ​ല​ഹ​ബാ​ദ്, ഗാ​ന്ധി ഹി​ന്ദി വി​ദ്യാ​പീ​ഠം അ​ല​ഹ​ബാ​ദ്, നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല​ക്‌ട്രോ കോം​പ്ല​ക്സ് ഹോ​മി​യോ​പ്പ​തി കാ​ണ്‍​പൂ​ര്‍, നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി അ​ലി​ഗ​ഡ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് വി​ശ്വ​വി​ദ്യാ​ല​യം മ​ഥു​ര, മ​ഹാ​റാ​ണ പ്ര​താ​പ് ശി​ക്ഷാ നി​കേ​ത​ന്‍ വി​ശ്വ​വി​ദ്യാ​ല​യം പ്ര​താ​പ്ഗ​ഡ്, ഇ​ന്ദ്ര​പ്ര​സ്ഥ ശി​ക്ഷാ പ​രി​ഷ​ത്ത് നോ​യി​ഡ എ​ന്നി​വ​യാ​ണ് യു​പി​യി​ലെ വ്യാ​ജ​ന്മാ​ര്‍.

രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ ഏ​ഴ് വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ണ്ട്. കൊ​മേ​ഴ്സ്യ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ലി​മി​റ്റ​ഡ്, യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ് യൂ​ണി​വേ​ഴ്സി​റ്റി, വൊ​ക്കേ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി, എ​ഡി​ആ​ര്‍ സെ​ന്‍​ട്രി​ക് ജു​റി​ഡീ​ഷ്യ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ഞ്ചി​നീ​യ​റിം​ഗ്, വി​ശ്വ​ക​ര്‍​മ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ര്‍ സെ​ല്‍​ഫ് എം​പ്ലോ​യ്മെ​ന്‍റ്, അ​ധ്യാ​ത്മി​ക വി​ശ്വ​വി​ദ്യാ​ല​യം (ആ​ത്മീ​യ സ​ര്‍​വ​ക​ലാ​ശാ​ല) എ​ന്നി​വ​യാ​ണ് ഡ​ല്‍​ഹി​യി​ലേ​ത്.

ഒ​ഡീ​ഷ​യി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും ര​ണ്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ വീ​ത​മു​ണ്ട്. ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് മെ​ഡി​സി​ന്‍ കൊ​ല്‍​ക്ക​ത്ത, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് മെ​ഡി​സി​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച്‌ കൊ​ല്‍​ക്ക​ത്ത, ന​ബ​ഭാ​ര​ത് ശി​ക്ഷ പ​രി​ഷ​ത്ത് റൂ​ര്‍​ക്ക​ല, നോ​ര്‍​ത്ത് ഒ​റീ​സ കാ​ര്‍​ഷി​ക സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വ​യാ​ണ​ത്.

ക​ര്‍​ണാ​ട​ക, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, പു​തു​ച്ചേ​രി, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ണ്ട്. ശ്രീ ​ബോ​ധി അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പു​തു​ച്ചേ​രി, ക്രൈ​സ്റ്റ് ന്യൂ ​ടെ​സ്റ്റ്മെ​ന്റ് ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി ആ​ന്ധ്രാ​പ്ര​ദേ​ശ്, രാജ അ​റ​ബി​ക് യൂ​ണി​വേ​ഴ്സി​റ്റി നാ​ഗ്പൂ​ര്‍,  സെ​ന്റ്  ജോ​ണ്‍​സ് യൂ​ണി​വേ​ഴ്സി​റ്റി കേ​ര​ള, ബ​ഡ​ഗ​ന്‍​വി സ​ര്‍​ക്കാ​ര്‍ വേ​ള്‍​ഡ് ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി എ​ഡ്യൂ​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി ക​ര്‍​ണാ​ട​ക എ​ന്നി​വ​യാ​ണ​വ.

ഭാ​ര​തീ​യ ശി​ക്ഷാ പ​രി​ഷ​ത്ത് ല​ക്നൗ, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​നിം​ഗ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് (ഐ​ഐ​പി​എം) കു​ത്ത​ബ് എ​ന്‍​ക്ലേ​വ് ന്യൂ​ഡ​ല്‍​ഹി എ​ന്നി​വ യു​ജി​സി മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...