Monday, April 21, 2025 2:13 pm

ഛത്തീസ്​ഗഢില്‍ മാവോവാദി ആക്രമണം : വീരമൃത്യു വരിച്ച 24 സുരക്ഷ ഉദ്യോഗസ്​ഥരുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റായ്​പൂര്‍: ഛത്തീസ്​ഗഢിലെ ബസ്​താര്‍ മേഖലയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 24 സുരക്ഷ ഉദ്യോഗസ്​ഥര്‍ കൊല്ലപ്പെട്ടു. ബിജാപൂര്‍, സുക്​മ ജില്ലകള്‍ അതിരു പങ്കിടുന്ന ടെറാം വനങ്ങളിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. 32 സൈനികര്‍ക്ക്​ പരിക്കേറ്റു. ഒരാളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്​. മരണസംഖ്യ ബിജാപൂര്‍ പോലീസ്​ സൂപ്രണ്ട്​ കമലോചന്‍ കശ്യപ്​ സ്​ഥിരീകരിച്ചു. കാണാതായ സുരക്ഷ ഉദ്യോഗസ്​ഥരുടെ എണ്ണം കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാവോയിസ്റ്റുകളും സംഭവത്തില്‍ കൊല്ലപ്പെട്ടതായാണ്​ കരുതുന്നത്​. ശനിയാഴ്ചയാണ് ​ദക്ഷിണ ബസ്​താന്‍ വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് 2,000 പേരടങ്ങുന്ന സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെ 12 മണിയോടെ ആക്രമണം നടക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ വീരമൃത്യു വരിക്കുകയും 24 ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായിട്ടായിരുന്നു​ പ്രാഥമിക വിവരം. പിന്നീട്​ നടന്ന തെരച്ചിലിലാണ്​ ​കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്​. കോബ്ര യൂനിറ്റ്, സി.ആര്‍.പി.എഫ്, ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഒരു വനിതാ മാവോവാദിയുടെ മൃതദേഹവും സ്ഥലത്തു നിന്ന് കണ്ടെത്തിയതായി സി.ആര്‍.പി.എഫ് വ്യക്തമാക്കി.

മാവോവാദികള്‍ക്കായിപ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് എത്തിക്കുകയാണ് അധകൃതര്‍. സി.പി.ഐ (മാവോയിസ്റ്റ്​) നേതാവ്​ മഡ്​വി ഹിദ്​മയെ കുറിച്ച്‌​ രഹസ്യ ​വിവരത്തിനു പിന്നാലെ 10 ദിവസമായി പ്രദേശത്ത്​ സുരക്ഷ സേന നിരീക്ഷണം ശക്​തമാക്കിയിട്ടുണ്ട്​. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു ശനിയാഴ്ചത്തെ സു​രക്ഷ സേനയുടെ നീക്കം. മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ എന്നിവര്‍ നടുക്കം രേഖപ്പെടുത്തി. 2013ല്‍ നടന്ന സമാന ആക്രമണത്തില്‍ ഛത്തീസ്​ഗഢ്​ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പെടെ 30 പേര്‍ നക്​സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ വിപണിയിൽ മുന്നേറ്റം ; സെൻസെക്സ് 1000 പോയിന്‍റും കടന്നു

0
ഡൽഹി : ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. സെൻസെക്സ് 1000 പോയിന്റ്...

കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി

0
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ...

മുനമ്പം കേസിൽ വാദം കേൾക്കുന്നത് നീട്ടിവെച്ച് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ

0
കോഴിക്കോട്: മുനമ്പം കേസിൽ വാദം കേൾക്കുന്നത് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ നീട്ടിവെച്ചു....

ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല : സുപ്രീംകോടതി

0
ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ...