നേമത്ത്​ ജാതി പറഞ്ഞ്​ വോട്ട്​ പിടിക്കുന്ന നിലയിലേക്ക്​ സി.പി.എം തരം താഴ്​ന്നിരിക്കുകയാണ് :​ കെ. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നേമത്ത്​ ജാതി പറഞ്ഞ്​ വോട്ട്​ പിടിക്കുന്ന നിലയിലേക്ക്​ സി.പി.എം തരം താഴ്​ന്നിരിക്കുകയാണെന്ന്​ യു.ഡി.എഫ്​ സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തനിക്ക്​ ഹിന്ദു സമുദായത്തിന്‍റെ വോട്ട്​ കിട്ടില്ലെന്നും മുസ്​ലിം വിഭാഗത്തിന്‍റെ വോട്ട്​ നഷ്​ടപ്പെട്ടാല്‍ കുമ്മനം ജയിക്കുമെന്നുമൊക്കെ പറഞ്ഞ്​ ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സംശയങ്ങളുണ്ടാക്കാനാണ്​ സി.പി.എം ശ്രമം. അതിനെയൊക്കെ അതിജീവിച്ച്‌​ ന്യൂനപക്ഷത്തിന്‍റെയും ഭൂരിപക്ഷത്തിന്‍റെയും വോട്ട്​ യു.ഡി.എഫിന്​ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെയും ബി.ജെ.പിയേയും യു.ഡി.എഫ്​ ഒരേപോലെയാണ്​ കാണുന്നത്​​. തങ്ങള്‍ ഒന്നാം സ്ഥാനത്തിനായാണ്​ മത്സരിക്കുന്നത്​. യു.ഡി.എഫില്‍ നിന്ന്​ എങ്ങോട്ടും ഒഴുക്കുണ്ടാവില്ല. എന്നാല്‍ മറ്റുള്ളവരുടെ ഭാഗത്തു നിന്ന്​ യു.ഡി.എഫിലേക്ക്​ വല്ല ഒഴുക്കും ഉ​​ണ്ടോ എന്ന്​ തനിക്കിപ്പോള്‍ പറയാന്‍ പറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ്​-സി.പി.എം വോട്ടു കച്ചവടത്തിന്​ സാധ്യതയുണ്ടെന്ന​ കുമ്മനം രാജശേഖരന്‍റെ പ്രസ്​താവനയെ കുറിച്ച്‌​ ചോദിച്ചപ്പോള്‍ തങ്ങള്‍ ഒരു കച്ചവടത്തിനും ഇല്ലെന്നും അവര്‍ തമ്മില്‍ കച്ചവടം നടത്താതിരുന്നാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....