തിരുവനന്തപുരം : ഗുരുതര വൃക്ക രോഗത്തെ തുടർന്ന് ഒന്നരവർഷം മുമ്പ് വൃക്ക മാറ്റിവെച്ച തങ്കയം പൊക്കുനി സ്വദേശിയായ 24 കാരിക്ക് കരുതലും കൈതാങ്ങും ചിറ്റൂർ പരാതി പരിഹാര അദാലത്തിൽ സമാശ്വാസ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം വാഗ്ദാനം ചെയ്തതിന് പുറമെ അടിയന്തരമായി എ.എ.വൈ കാർഡ് അനുവദിച്ചു കൊടുക്കാനും മന്ത്രി എം.ബി രാജേഷ് ജില്ല സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. നാല് വർഷം മുൻപ് അച്ഛൻ മരിച്ചു പോയ 24 കാരിക്ക് കൂലി പണിക്കാരിയായ അമ്മ മാത്രമാണ് ആശ്രയം. ഏക സഹോദരി വിവാഹിതയാണ്. അമ്മയും ഈ പെൺകുട്ടിയും വാടകവീട്ടിലാണ് താമസം. മൂന്നു വർഷത്തോളമായി വൃക്ക രോഗം പെൺകുട്ടിയെ അലട്ടുന്നുണ്ട്. ഒന്നര വർഷം മുൻപ് വൃക്ക മാറ്റി വെച്ച ശേഷം ഒരു മാസം 15000/- വരെ മരുന്നിന് ചെലവ് വരും.ആരോഗ്യ ഇൻഷുറൻസ് മുഖേനയാണ് ഈ തുക കണ്ടെത്തിയിരുന്നത്. ഇൻഷുറൻസ് കാലാവധി അവസാനിക്കുകയും തുക മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെൺകുട്ടിയും അമ്മയും അദാലത്തിൽ അഭയം തേടിയത്. എ.എ.വൈ കാർഡ് അടിയന്തിരമായി ലഭ്യമാക്കാൻ കമ്മീഷ്ണറേറ്റിലേക്ക് ഉടൻ രേഖകൾ കൈമാറുമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. നെന്മാറ ഗവ. ഐടിഐയിൽ നിന്ന് മൂന്ന് വർഷം മുൻപ് ഐ.ടി ഐ പൂർത്തിയാക്കിയതാണ് പെൺകുട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1