ഉത്തർപ്രദേശ് : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കി ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം ; 11 പേർക്ക് പരിക്ക്
RECENT NEWS
Advertisment