സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തി വിടില്ല. പാസില്ലാത്തവരെ വാളയാർ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പോലീസ് തടയും. മറ്റ് സംസ്ഥാനങ്ങളിൽ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കർശന നിലപാടുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്. പാസില്ലാതെ അതിർത്തി ചെക്ക് പോസ്റ്റുകളിലെത്തുന്ന ഒരാള്‍ക്കും കേരളത്തിലേക്ക് പ്രവേശനം നൽകില്ല. വാളയാർ ചെക്ക് പോസ്റ്റിലെത്തും  മുൻപ് തന്നെ പാസില്ലാത്തവരെ തമിഴ്നാട് പോലീസ് തടയും.

പുതുതായി പാസില്ലാതെ വരുന്നവരെ പ്രവേശിപ്പിക്കേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരവും ഉണ്ട്. മുഖ്യമന്ത്രിയുടെ കർശന നിലപാട് മൂലമാണ് കഴിഞ്ഞ ദിവസം വാളയാർ ചെക്ക് പോസ്റ്റിലെത്തിയവരെ കോയമ്പത്തൂരിൽ തന്നെ നിരീക്ഷണത്തിലാക്കിയത്. വാളയാറിൽ തന്നെ ചെക്ക് പോസ്റ്റിന് സമീപത്ത് താമസ സൗകര്യം ലഭ്യമായിട്ടും പാസില്ലാത്തവരെ അതിർത്തി കടത്തരുതെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു.

ഇതിലൂടെ പാസില്ലാതെ വരുന്നവരുടെ എണ്ണം കുറക്കനായി എന്നാണ് സർക്കാർ വിലയിരുത്തൽ. കേരളത്തിന്റെ പാസ് ലഭിച്ചവർക്ക് മാത്രമെ മറ്റ് സംസ്ഥാനങ്ങൾ പാസ് നൽകാവു എന്നും വിവിധ സംസ്ഥാനങ്ങളോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാർക്ക് പ്രവേശനം നൽകുന്ന ചെക്ക് പോസ്റ്റുകളുടെ സുരക്ഷ വർധിപ്പിച്ചു. കൂടുതൽ ചെക്ക് പോസ്റ്റുകളിലൂടെ പ്രവേശനം നൽക്കുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...