Monday, July 7, 2025 2:45 pm

മുത്തൂറ്റ് ഫിനാൻസിൽ അഞ്ച് വർഷം മുൻപ് നിക്ഷേപിച്ച 25 ലക്ഷം തിരികെ നൽകിയില്ല ; ബ്രാഞ്ച് മാനേജർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അഞ്ച് വർഷം മുൻപ് നിക്ഷേപിച്ച 25 ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതിയിൽ മുത്തൂറ്റ് ഫിനാൻസിന്റെ ശാഖാ മാനേജർക്കെതിരേ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തടിയൂർ പനക്കൽ തടം മാവുങ്കൽ പുത്തൻപുരയിൽ വിമൽ കുമാർ നൽകിയ പരാതിയിൽ മുത്തൂറ്റ് ഫിനാൻസ് ആറാട്ടുപുഴ ശാഖാ മാനേജർ ശ്രീകലയ്ക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്. 18 വർഷം ഗൾഫിൽ ജോലി നോക്കി മടങ്ങിയെത്തിയ വിമൽ കുമാർ 2018 മാർച്ച് 16 നാണ് ആറാട്ടുപുഴ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചത്. കൺവർട്ടബിൾ ഡിബഞ്ചർ സർട്ടിഫിക്കറ്റാണ് (എൻസിബി) ഇതിന് നൽകിയത്. ഇതാകട്ടെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ (എസ്ആർഇഐ) ഇൻഫ്രാസ്ട്രക്ടർ ഫിനാൻസ് കമ്പനി ലിമിറ്റഡിന്റേതാണ്. വിമൽ കുമാർ നടത്തിയ അന്വേഷണത്തിൽ ഈ കമ്പനിയുടെ ലൈസൻസ് 2020 ഒക്ടോബർ മാസത്തിൽ സാമ്പത്തിക ഇടപ്പാടുകൾ സുതാര്യമല്ലാത്തതിന്റെ പേരിൽ റിസർവ് ബാങ്ക് റദ്ദാക്കിയിട്ടുള്ളതായി അറിയാനും കഴിഞ്ഞു.

തുടർന്ന് വിമൽ കുമാർ ശാഖാ മാനേജർ ശ്രീലതയെ സമിപിച്ച് പണം തിരികെ ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നപ്പോൾ മുത്തൂറ്റ് ഫിനാൻസ് ചെയർമാനും മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് ഡയറക്ടർമാരുമായും നേരിൽ സംസാരിച്ചുവെന്ന് വിമൽ കുമാറിന്റെ മൊഴിയിൽ പറയുന്നു. അവർ പണം തിരികെ നൽകാമെന്ന് വാക്കാൽ പറഞ്ഞുവത്രേ. കേന്ദ്രസർക്കാരിന്റെ അംഗീകാരമുണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണ് പണം അവിടെ നിക്ഷേപിച്ചത്. എന്നാൽ, പണം ആവശ്യപ്പെട്ടിട്ട് തിരികെ കിട്ടാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. മുത്തൂറ്റ് ബാങ്ക് ശാഖയിലെ ജീവനക്കാരുടെയും മാനേജർമാരുടെയും പ്രലോഭനങ്ങൾക്ക് വഴങ്ങിയാണ് പലരും പണം നിക്ഷേപിക്കുന്നതെന്നും ആരോപണമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

0
അങ്കമാലി: ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ...

150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് : ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുങ്ങി

0
ബംഗളൂരു : ബംഗളൂരുവിൽ 150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ്...

ഐരേക്കാവ്-പൊടിപ്പാറ റോഡിലെ പൊടിശല്യം നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു

0
പുല്ലാട് : ഐരേക്കാവ്-പൊടിപ്പാറ റോഡിലെ പൊടിശല്യം നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. റോഡിന്...