150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് : ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുങ്ങി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബംഗളൂരുവിൽ 150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുങ്ങിയതായി പരാതി. കുട്ടനാട് രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ബംഗളൂരുവിലെ ഫ്ലാറ്റ് ഉള്‍പ്പെടെ വിറ്റ് ഒളിവിൽ പോയത്. ബംഗളൂരു രാമമൂർത്തി നഗറിൽ എ & എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളാണ് ഇരുവരും. ആരാധനാലയങ്ങൾ വഴിയും റസിഡൻസ് അസോസിയേഷനുകൾ വഴിയുമാണ് ടോമിയും ഷൈനിയും ചിട്ടിയിൽ ആളുകളെ ചേർത്തിരുന്നത്. നിരവധി മലയാളികൾ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് രാമമൂർത്തി പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ഇരുവരെയും കാണാതായെന്നാണ് പരാതി. ഫോണ്‍ സ്വിച്ച് ഓഫാണ്. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നു പറയുന്നു. ഫോണില്‍ കിട്ടാതെ വന്നതോടെയാണ് ഇടപാടുകാര്‍ പോലീസിനെ സമീപിച്ചത്.

2003 മുതൽ പ്രവർത്തിക്കുന്ന ഈ ചിട്ടി കമ്പിനി ബാങ്ക് പലിശയേക്കാൾ ഇരട്ടി നൽകിയാണ് ആളുകളെ ആകർഷിച്ചത്. സ്ഥാപനത്തിന്റെ രേഖകളിൽ 1600 ഓളം ഇടപാടുകാരുണ്ട്. അതിനാൽ തട്ടിപ്പിന്റെ വ്യാപ്‌തി ഇനിയും കൂടിയേക്കും. പി.ടി സാവിയോ എന്ന വ്യക്തിയാണ് പരാതി നൽകിയത്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. തുടർന്ന് തട്ടിപ്പിനിരയായ 265 പേരാണ് പോലീസിനെ സമീപിച്ചത്. 40 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായെന്നാണ് നിഗമനം. പണം നഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്. 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണിത്. മലയാളി സംഘടനകള്‍, ആരാധനാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവ വഴിയാണ് ഇവര്‍ ചിട്ടിയിലേക്ക് ആളുകളെ ചേർത്തിരുന്നത്. കേസെടുത്ത പോലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...

ഓട്ടോറിക്ഷയിൽ നിന്ന് സ്വർണ്ണ നെക്ലസും മുപ്പതിനായിരം രൂപയും മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
ഇലവുംതിട്ട :ഇലവും തിട്ടയിലെ ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ...