പാര്‍ട് ടൈം ജോലിയിലൂടെ പണം, യുവതിയുടെ 25 ലക്ഷം രൂപ കൈക്കലാക്കി ; ആലുവ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 25 ലക്ഷം രൂപ കൈക്കലാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്വദേശിനിയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആലുവ കുന്നത്തേരി സ്വദേശി തൈപറമ്പില്‍ ഷാജഹാന്‍ (40) ആണ് പിടിയിലായത്. പാര്‍ട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്‌സ്ആപ്പ് മെസേജിലൂടെ സന്ദേശമയച്ച് വിശ്വസിപ്പിച്ചാണ് പ്രതികള്‍ പണം തട്ടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചെന്നു പാലാരിവട്ടം പോലീസ് പറഞ്ഞു. 2024 ജനുവരിയിലാണ് യുവതിയുമായി വാട്‌സ്ആപ്പ് ടെലിഗാം ചാറ്റിലൂടെ പ്രതികള്‍ ബന്ധപ്പെട്ടത്. പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് സമീപിച്ചത്. ഇതിനായി ഓണ്‍ലൈന്‍ ടാസ്‌കുകളും നല്‍കി. 25 മുതല്‍ 30 വരെയുള്ള തീയതികളില്‍ പരാതിക്കാരിയുടെ 2 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 25 ലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തത്. പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്. അറസ്റ്റിലായ ഷാജഹാന്‍ തട്ടിപ്പിലൂടെയുള്ള പണം കൈക്കലാക്കുന്നതിനായി മാത്രം പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി പോലീസ് പറഞ്ഞു. ഈ അക്കൗണ്ടിലെത്തിയ പണം മറ്റു പ്രതികളുടെ സഹായത്താല്‍ ചെക്ക് മുഖേനയാണു പിന്‍വലിച്ചത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം, ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളില്‍ കേരളത്തിലുള്ള അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...