വഡോദര : വിവാഹപാർട്ടിയിൽ വച്ച് ഭക്ഷണം കഴിച്ച വരനും വധുവും അടക്കം 25പേർക്ക് ഭക്ഷ്യ വിഷബാധ. വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ അവശരായി കല്യാണത്തിന് പങ്കെടുത്തവർ. ഗുജറാത്തിലെ ഖേദയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വരനും വധുവും അടക്കം 25 പേർ സഞ്ചരിച്ചിരുന്ന ബസിലുണ്ടായിരുന്ന ബന്ധുക്കളിൽ പലരും ഛർദ്ദിച്ചും വയറിളക്കം ബാധിച്ചും അവശനിലയിലായതോടെയാണ് കല്യാണ സംഘം ആശുപത്രിയിലെത്തിയത്.
വിവാഹ പാർട്ടിയിൽ നിന്നുള്ള ഭക്ഷണം മാത്രമാണ് സംഘം കഴിച്ചതെന്നാണ് വിരുന്നിൽ പങ്കെടുത്തവർ ആരോഗ്യ വിദഗ്ധരോട് വിശദമാക്കിയത്. അഹമ്മദാബാദിൽ നിന്ന് രാജ്പിപ്ലയിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. സംഘത്തില ഒൻപത് പേരുടെ അവസ്ഥ ഗുരുതരമായ നിലയിലാണ് സംഘം ആശുപത്രിയിലെത്തിയത്. എല്ലാവർക്കും ആവശ്യമായ ചികിത്സ ലഭ്യാമക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കവിതാ ഷാ വിശദമാക്കി.