തൃശൂരിൽ എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച ഒഡീഷ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച ഒഡീഷ സ്വദേശി പിടിയില്‍. നഗരത്തിലെ പട്ടാളം റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലും തൊട്ടടുത്ത കടയിലും ഉണ്ടായ മോഷണം നടത്താന്‍ ശ്രമിച്ച സുനില്‍ നായിക് എന്നയാളെയാണ് പോലീസ് പിടികൂടിയത്. എടിഎം കൗണ്ടറിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം. എടിഎം മെഷീന്റെ കവര്‍ അഴിച്ചെടുക്കാനായിരുന്നു പ്രതിയുടെ ശ്രമം. എടിഎമ്മിനോട് ചേര്‍ന്നുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് ഇയാള്‍ തുറക്കാന്‍ ശ്രമിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. മോഷണ ശ്രമം സംബന്ധിച്ച് ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ ബാങ്കിന്റെ എടിഎം സെന്‍ട്രലില്‍ നിന്നും അയച്ചു കൊടുത്തതും നിര്‍ണായകമായി. പോലീസ് നടത്തിയ തിരച്ചിലിനിടെ ശക്തന്‍ മാര്‍ക്കറ്റിന് സമീപത്തില്‍ നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...