സഭ്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികളുടെ പേരില്‍ സ്‍ത്രീകള്‍ ഉള്‍പ്പെടെ 25 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മനാമ: ബഹ്റൈനില്‍ സഭ്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് 25 പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പൊതുസ്ഥലങ്ങളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‍ഫോമുകളിലും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

സംഭവത്തില്‍ എല്ലാ പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്‍തതായി കഴിഞ്ഞ ദിവസം രാത്രി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പിടിയിലായവര്‍ക്കെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ പൗരന്മാര്‍ക്കോ താമസക്കാര്‍ക്കോ എന്തെങ്കിലും പരാതികള്‍ അറിയിക്കണമെന്നുണ്ടെങ്കിലോ സഹായം ആവശ്യമുണ്ടെങ്കിലോ 555 എന്ന ഹോട്ട്‍ലെനില്‍ സഹായത്തിനായി ബന്ധപ്പെടാമെന്ന് ഇന്‍വെസ്റ്റിഗേഷന്‍‍ ആന്റ് ക്രിമിനല്‍ എവിഡന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം മങ്ങാരം ഗവ.യു.പി സ്കൂളിൽ വായന മാസാചരണം നടന്നു

0
പന്തളം: മങ്ങാരം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന മാസാചരണവും വിദ്യാരംഗം കലാ...

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...