ഇസ്‍ലാമാബാദ് : പാകിസ്താനിൽ മൂന്നിടങ്ങളിലായി നടന്ന സ്ഫോടനത്തില്‍ 25 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ബലൂചിസ്താൻ നാഷണൽ പാർട്ടിയുടെ (ബിഎൻപി) രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 14 പേർ കൊല്ലപ്പെട്ടു. 35 ലധികം പേര്‍ക്ക് പരിക്കേറ്റു.ബലൂചിസ്ഥാനിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ ബന്നു നഗരത്തിലെ അർധസൈനിക ആസ്ഥാനത്ത് നടന്ന സ്ഫോടനത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന.ക്വറ്റയില്‍ നൂറുകണക്കിന് അംഗങ്ങൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സ്ഫോടനം നടന്നത്. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സർദാർ അത്തൗല്ല മെംഗലിന്റെ നാലാം ചരമവാർഷികാഘോഷ പരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാഹ്‌വാനി സ്റ്റേഡിയത്തിന് സമീപം സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിഎൻപി നേതാവ് അക്തർ മെംഗലിനെയും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























