റിയാദ് : സൗദി അറേബ്യയിൽ എൻജിനീയറിങ് ജോലികളിൽ 25 ശതമാനം സ്വദേശിവത്കരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. ഈ വർഷം ജൂലൈ 21 മുതൽ അഞ്ച് എൻജിനീയർമാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത് ബാധകമാകും. പൗരന്മാരായ സ്ത്രീപുരുഷന്മാർക്ക് കൂടുതൽ പ്രോത്സാഹനാജനകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് രണ്ട് മന്ത്രാലയങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. സിവിൽ എൻജിനീയർ, ഇൻറിരിയർ ഡിസൈൻ എൻജിനീയർ, സിറ്റി പ്ലാനിങ് എൻജിനീയർ, ആർക്കിടെക്റ്റ്, മെക്കാനിക്കൽ എൻജിനീയർ, സർവേയിങ് എൻജിനീയർ എന്നിവയാണ് സ്വദേശി വത്കരണത്തിനായി ലക്ഷ്യമിടുന്ന ഏറ്റവും പ്രധാന തസ്തികകളെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വിപണിയിലെ പങ്കാളിത്തത്തിെൻറ നിലവാരം ഉയർത്തുന്ന ഈ തീരുമാനം പിന്തുടരാനും നടപ്പാക്കാനും പ്രവർത്തിക്കുമെന്ന് മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.