സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ് ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ. നിരവധി സന്ദർഭങ്ങളിൽ പരമ വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരിൽ യുദ്ധകാല അടിസ്ഥാനത്തിൽ നടപടിയെടുത്തത് വിവേചനമാണ്. ഈ വിഷയത്തിൽ ചർച്ചായാവാമെന്നും അടിച്ചേൽപ്പിക്കില്ലെന്നും ആവർത്തിച്ചു പറയുന്ന വിദ്യാഭ്യാസ മന്ത്രി വിമർശിച്ചവരെ അപഹസിക്കുകയും അവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും നേതാക്കൾ പറഞ്ഞു.

അഷ്‌റഫിന്റെ സസ്പൻഷൻ പിൻവലിക്കണമെന്ന് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ഡോ. ബാഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, നാസർ ഫൈസി കൂടത്തായി, ഡോ.ഹുസൈൻ മടവൂർ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എൻ അബ്ദുല്ലത്വീഫ് മദനി, ടി.കെ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂർ, ഹാഫിള് പി.പി ഇസ്ഹാഖ് അൽ ഖാസിമി, ഹാഫിള് അബ്ദുശ്ശുകൂർ ഖാസിമി, അഡ്വ. മുഹമ്മദ് ഹനീഫ, ഇ.പി അഷ്‌റഫ് ബാഖവി, ഡോ. ഫസൽഗഫൂർ, എഞ്ചിനീയർ മമ്മദ്‌കോയ, മുസമ്മിൽ കൗസരി, ഡോ.മുഹമ്മദ് യൂസുഫ് നദ്‌വി തുടങ്ങിയവർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...