സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്ന 25കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്ന 25കാരന്‍ അറസ്റ്റില്‍. ദില്ലിയില്‍ ഇവന്റ് മാനേജറായ ഭരത് ഖട്ടര്‍ എന്നയാളാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഏഴാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളാണ് ഇയാളുടെ പ്രധാന ഇരകള്‍. വ്യാജ സോഷ്യല്‍മീഡിയ ഐഡിയിലൂടെ ഇവരുമായി ബന്ധം സ്ഥാപിക്കുന്ന ഇയാള്‍ ഇവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് പതിവ്. പിന്നീട് ഇയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെടും. ഇതുവരെ ഏഴ് പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതില്‍ രണ്ടുപേര്‍ പോലീസില്‍ പരാതി നല്‍കി.

ഫരീദാബാദിലെ എന്‍ഐടി കോളനിയില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കോട്‌ല മുബാറക് സ്‌റ്റേഷനില്‍ ഒരു യുവതി പരാതിയുമായി എത്തിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഇയാളുടെ അക്കൗണ്ടില്‍ നിന്ന് മകള്‍ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും എത്തുന്നുവെന്നായിരുന്നു യുവതിയുടെ പരാതി.

തന്റെ അശ്ലീല ചിത്രം കൂട്ടുകാരികള്‍ക്കയച്ച് അവരെയും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പെണ്‍കുട്ടിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തു. അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിച്ചെന്ന് ഡിസിപി താക്കൂര്‍ പറഞ്ഞു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...