ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ച കാമുകന്‍റെ മുറിവേൽപ്പിച്ച് 25 കാരി
മുംബൈ: ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ച കാമുകന്‍റെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് 25 കാരിയായ യുവതി. മുംബൈയിലെ സാന്താക്രൂസിലാണ് സംഭവം. ന്യൂഇയർ പാർട്ടിക്ക് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ആക്രമണം. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി കഴിഞ്ഞ ഏഴുവർഷമായി 45 വയസ്സുകാരനുമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കാൻ യുവതി ജോഗീന്ദറിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിനെ ചൊല്ലി ഇരുവർക്കുമിടയിൽതർക്കങ്ങൾ പതിവായിരുന്നു.
കഴിഞ്ഞ 18 വർഷമായി സാന്താക്രൂസ് ഈസ്റ്റിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജോഗീന്ദർ 2025 നവംബറിൽ ബീഹാറിലേക്ക് പോയി. പ്രതിയായ യുവതി എന്നിട്ടും ജോഗീന്ദറിനെ ഫോൺ കോളുകൾ വഴി ഭീഷണിപ്പെടുത്തിയിരുന്നു. ഡിസംബർ 31 ന് പുലർച്ചെ 1:30 ഓടെയാണ് ആക്രമണം നടന്നത്. പുതുവത്സരം ആഘോഷിക്കാമെന്നും മധുരപലഹാരങ്ങൾ നൽകാമെന്ന് പറഞ്ഞാണ് യുവതി കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചത്. ആ സമയത്ത് ഇവരുടെ കുട്ടികൾ വീട്ടിൽ ഉറങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ഇരുവരും മധുരം പങ്കിട്ടു. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പറഞ്ഞു. എന്നാൽ യുവാവ് കൃത്യമായ മറുപടി നൽകിയില്ല. ഇതോടെയാണ് ഇയാളെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം സ്ത്രീ പിന്നീട് അടുക്കളയിലേക്ക് പോയി ഒരു പച്ചക്കറി കത്തി കൊണ്ടുവന്ന് അപ്രതീക്ഷിതമായി സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ് അമിത രക്തസ്രാവമുണ്ടായി. ഗുരുതരമായ പരിക്കുളോടെ ഇവിടെ നിന്നും 44 കാരൻ തന്‍റെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ് ചോരയൊലിപ്പിച്ച് വീടിനു പുറത്തേയ്ക്ക് ഓടിയ ഇയാൾ സഹോദരനെ രക്ഷയ്ക്കു വിളിച്ചു. പിന്നീട് ഇയാളും മക്കളും സുഹൃത്തുക്കളും ചേർന്ന് ജോഗീന്ദറിനെ വിഎൻ ദേശായി ആശുപത്രിയിലേക്കും പിന്നീട് സിയോൺ ആശുപത്രിയിലേക്കും കൊണ്ടുപോയി. പരിക്ക് വളരെ ആഴത്തിലുള്ളതാണെന്നും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Uncategorized
More More from Uncategorized news-
അമേരിക്ക-ഇറാൻ സംഘർഷം : മധ്യസ്ഥതയ്ക്ക് ഇന്ത്യ തയ്യാറെന്ന് രാജ്നാഥ് സിംഗ്; സമാധാനത്തിനായി നിർണ്ണായക നീക്കം
-
പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് ; രാജസ്ഥാൻ പോലീസിന്റെ നിർണ്ണായക റെയ്ഡിൽ അഞ്ച് പ്രതികൾ പിടിയിലായി
-
ഭീകരാക്രമണവും രക്ഷാപ്രവർത്തനവും ; ശബരിമല സന്നിധാനത്തും പമ്പയിലും മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
Most read
-
ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും
-
യുവതിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ
-
മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം
-
അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ


