ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ധ​ർ​മ​ശാ​ല​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ 250 പേ​രെ ര​ക്ഷ​പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ധ​ർ​മ​ശാ​ല​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ 250 പേ​രെ ര​ക്ഷ​പെ​ടു​ത്തി. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​വ​ധി പേ​ർ ഒ​ഴു​കി​പോ​യെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും (എ​സ്ഡി​ആ​ർ​എ​ഫ്) ലോ​ക്ക​ൽ പോ​ലീ​സും ചേ​ർ​ന്ന് അ​ടി​യ​ന്ത​ര തി​ര​ച്ചി​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും കാം​ഗ്ര പോ​ലീ​സ് സൂ​പ്ര​ണ്ട് ശാ​ലി​നി അ​ഗ്നി​ഹോ​ത്രി എ​എ​ൻ​ഐ​യോ​ട് പ​റ​ഞ്ഞു. “വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ചി​ല​ർ ഒ​ഴു​കി​പോ​യി. ഇ​ന്ന​ലെ, എ​സ്ഡി​ആ​ർ​എ​ഫ്, ലോ​ക്ക​ൽ പോ​ലീ​സ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് ഹോം ​ഗാ​ർ​ഡ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ 250 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി, ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ഇ​ന്ന്, ഈ ​സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ എ​ൻ‌​ഡി‌​ആ​ർ‌​എ​ഫും ലോ​ക്ക​ൽ പോ​ലീ​സി​നൊ​പ്പം ചേ​ർ​ന്നു. ഇ​ന്ന് മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ടു​ത്തു.

നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. മൂ​ന്ന് പേ​രെ കാ​ണാ​താ​യി. കാ​ട്ടി​ൽ നി​ന്ന് ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി’.-​ശാ​ലി​നി അ​ഗ്നി​ഹോ​ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത്, സം​സ്ഥാ​ന​ത്തെ എ​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​രോ​ടും ജാ​ഗ്ര​ത പാ​ലി​ക്കാ​നും, സാ​ഹ​ച​ര്യ​ത്തെ കാ​ര്യ​ക്ഷ​മ​മാ​യി നേ​രി​ടു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 24/7 ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും ഹി​മാ​ച​ൽ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു നി​ർ​ദ്ദേ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള (സി​എം​ഒ) ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പ്ര​കാ​രം, ദു​രി​ത​ബാ​ധി​ത​ർ​ക്ക് ദു​രി​താ​ശ്വാ​സ-​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം എ​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...