റബ്ബറിന് 250 രൂപയാക്കും, ഉറപ്പ് ലഭിച്ചുകഴിഞ്ഞു ; വാഗ്ദാനവുമായി തുഷാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ റബ്ബറിന് 250 രൂപയാക്കുമെന്ന് കോട്ടയത്തെ ബിഡിജെഎസ് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. കേന്ദ്രത്തില്‍ നിന്ന് ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചു കഴിഞ്ഞെന്നും തുഷാര്‍ പറഞ്ഞു. ബിഡിജെഎസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍. ‘റബ്ബറിന് 250 രൂപയാക്കിയെടുക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കോട്ടയത്ത് നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ട്. റബ്ബര്‍ കര്‍ഷകരെ സംബന്ധിച്ചുള്ള എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ടൂറിസം രംഗത്തും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും’ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു.

റബ്ബറിന് 250 രൂപ ആക്കിയാല്‍ കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എംപിയെ നല്‍കാമെന്ന ബിഷപ്പ് പാംപ്ലാനിയിയുടെ പ്രസ്താവന സംബന്ധിച്ച് തുഷാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു,’ആ എംപി ഞാന്‍ ആണല്ലോ ?’. പി.സി ജോര്‍ജ് കോട്ടയത്ത് പ്രചാരണത്തിന് വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...