Friday, May 9, 2025 1:44 pm

രേഖകളിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്ത കൃഷി ഓഫീസർക്ക് 3 വർഷം കഠിന തടവും 20,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: രേഖകളില്‍ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്ത കൃഷി ഓഫീസര്‍ക്ക് തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. ഇടുക്കി കാന്തല്ലൂർ കൃഷി ഓഫീസറായിരുന്ന പി. പളനിയെ ആണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി രാജു മൂന്ന് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചത്. സർക്കാരിന്‍റെ സ്പെഷ്യൽ കൂൾ സീസൺ വെജിറ്റബിൾ പ്രോഗ്രാമുമായി ബന്ധപ്പെട്ട് അഞ്ച് കൃഷിക്കാർക്കുള്ള വിത്തുകളും കാർഷിക ഉപകരണങ്ങളും വിതരണം ചെയ്യാതെ രേഖകളിൽ കൃത്രിമം കാണിച്ചാണ് പളനി പണം തട്ടിയത്.

ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ. വി. ജോസഫ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് ശിക്ഷ വിധിച്ചത്. ഇടുക്കി മുൻ വിജിലൻസ് ഇൻസ്പെക്ടർമാരായ എ. സി. ജോസഫ്, ജിൽസൺ മാത്യു എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി പി. റ്റി. കൃഷ്ണൻകുട്ടി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ പ്രതിയായ പി. പളനി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത വി. എ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ . വിനോദ്‌ കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലവിലെ സാഹചര്യം കണക്കിലെടുത്ത് തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽഹാസൻ

0
ചെന്നൈ: രാജ്യത്തിന്‍റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത് മെയ് 16...

സ്ത്രീ ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നാണ് ; ലൈംഗിക ബന്ധത്തിനുള്ള സമ്മതം എക്കാലത്തേക്കുമല്ല:...

0
മുംബൈ: ഒരു സ്ത്രീക്കു പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം ലൈംഗിക ബന്ധത്തിന്...

സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ നാളെ മഹാറാലി നടത്തും

0
ചെന്നൈ: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി രാജ്യത്തെ പല...

കൂടുതൽ വായ്പ തേടിയെന്ന എക്സ് പോസ്റ്റ് നിഷേധിച്ച് പാകിസ്ഥാൻ

0
കറാച്ചി : സാമ്പത്തിക പ്രതിസന്ധി മൂലം കൂടുതൽ വായ്പ തേടിയെന്ന എക്സ്...