എറണാകുളം: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാരെ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ ഇംപോസിഷൻ എഴുതിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. മദ്യപിച്ച് വാഹമോടിക്കുന്ന ഡ്രൈവർമാർക്ക് ഇംപൊസിഷൻ മാത്രം നൽകുന്നത് നല്ല നടപടിയല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.
മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിന് ക്ലാസുകളും ബോധവത്ക്കരണവുമാണ് പരിഷ്കൃത സമൂഹത്തിൽ ആവശ്യമെന്നും കമ്മീഷൻ അംഗം വികെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കുട്ടികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് വാഹന പരിശോധനകൾ അത്യാവശ്യമാണന്ന് കൊച്ചി സിറ്റി പൊലീസ്, ഇൻസ്പെക്ടർ ജനറൽ ആന്റ് കമ്മീഷണർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് നടത്തിയ വാഹന പരിശോധനയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനഞ്ച് ഡ്രൈവർമാരാണ് മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് പിടിയിലായതെന്ന് കൊച്ചി സിറ്റി ഐ. ജി. കമ്മീഷനെ അറിയിച്ചു. ഇതിൽ രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാർ, നാല് സ്ക്കൂൾ ബസ് ഡ്രൈവർമാർ, ഒൻപത് സ്വകാര്യ ബസ് ഡ്രൈവർമാർ എന്നിവർ അറസ്റ്റിലായി.
ഇവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുത്തതിന് പുറമേയാണ് ഹിൽപാലസ് എസ് എച്ച് ഒ ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകിയത്. അദ്ദേഹം അനന്തര നടപടികളെക്കുറിച്ച് ഡ്രൈവർമാർക്ക് വിശദീകരണം നൽകി. തുടർന്ന് ഡ്രൈവർമാർ രേഖാ മൂലം എഴുതി നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുക മാത്രമാണ് ഹിൽപാലസ് എസ് എച്ച് ഒ ചെയ്തതെന്നും ഐ. ജി. യുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം നഗരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പോലീസിന്‍റെ പിടിയിലായത്. ഇതില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും കെ എസ് ആർ ടി സി ബസ് ഡ്രൈവര്‍മാരും ഉൾപ്പെട്ടത് പോലീസിനെ പോലും അമ്പരിപ്പിച്ചു. നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കാല് നിലത്തുറക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് വാഹനങ്ങളും പിടിച്ചെടുത്തു. കുട്ടികളെ പോലീസ് സുരക്ഷിതമായി സ്കൂളുകളിൽ എത്തിച്ചു. സ്കൂള്‍ അധികൃതരില്‍ നിന്നും പോലീസ് വിശദീകരണം തേടി.
സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികള്‍ മരിച്ചതോടെയാണ് കൊച്ചി നഗരത്തില്‍ വാഹന പരിശോധനയും നടപടികളും പോലീസ് കര്‍ശനമാക്കിയത്. ഇനി ഒരാളുടെ ജീവൻ കൂടി നഷ്ടപെടാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033