Tuesday, July 8, 2025 4:54 am

രണ്ട് ദിവസം കൊണ്ട് 28 ലക്ഷം പ്രീ-ഓര്‍ഡര്‍ ; ആപ്പിളിനെ ഞെട്ടിച്ച് വാവെയ്‌ ട്രൈ-ഫോള്‍ഡ് ഫോണ്‍

For full experience, Download our mobile application:
Get it on Google Play

ബെയ്‌ജിങ്ങ്‌ : ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വാവെയ് ഇന്ന് പുറത്തിറക്കാനിരിക്കുന്ന ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണിന് (മേറ്റ് എക്‌സ്‌ടി) വന്‍ ഡിമാന്‍ഡ്. പുറത്തിറങ്ങും മുമ്പേ 28 ലക്ഷം പ്രീ-ഓര്‍ഡറുകളാണ് വാവായ്‌യുടെ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളിന് വെറും രണ്ട് ദിവസത്തിനകം ലഭിച്ചിരിക്കുന്നത് എന്നാണ് അവരുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 2.8 മില്യണ്‍ പ്രീ-ഓര്‍ഡറാണ് ഈ ഫോണിന് ഇതിനകം ലഭിച്ചിരിക്കുന്നത്. ഐഫോണ്‍ 16 ലോഞ്ചിന് രണ്ട് ദിവസം മാത്രം മുമ്പായി കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു പുത്തന്‍ സ്‌മാര്‍ട്ട് ഫോണ്‍ മോഡലിന്‍റെ പ്രീ-ഓര്‍ഡര്‍ വാവെയ് സ്വീകരിച്ച് തുടങ്ങിയത്.

ഇന്ന് ഏതാണ്ട് ഒരേസമയം തന്നെയാണ് വാവെയ് മേറ്റ് എക്‌സ്‌ടിയും ആപ്പിള്‍ ഐഫോണ്‍ 16 സിരീസും പുറത്തിറക്കാനിരിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി ടീസര്‍ വീഡിയോ വാവെയ് അവതരിപ്പിച്ചിട്ടുണ്ട്. മൂന്നായി മടക്കിക്കൂട്ടി കീശയില്‍ വെക്കാവുന്ന ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളുമായാണ് വാവെ‌യ്‌യുടെ വരവ്. രണ്ട് തവണ മടക്കി സൂക്ഷിക്കാവുന്ന തരത്തില്‍ മൂന്ന് സ്ക്രീനുകളാണ് ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളിനുണ്ടാവുക. ഫോണിന്‍റെ കനത്തില്‍ മുന്‍ ഫോള്‍ഡബിളുകളില്‍ നിന്ന് വ്യത്യാസം പ്രതീക്ഷിക്കാം. ആപ്പിള്‍ ഇന്ന് ഐഫോണ്‍ 16 സിരീസാണ് അവതരിപ്പിക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഈ ഐഫോണ്‍ സിരീസില്‍ വരിക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...