പ്രതിശ്രുത വരന്‍റെ തിരോധാനം : സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് , കോയമ്പത്തൂരിലേക്ക് ബസ് കയറിയതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മങ്കട സ്വദേശിയായ പ്രതിശ്രുത വരന്‍റെ തിരോധാനത്തിൽ പുതിയ വിവരങ്ങളുമായി പോലീസ്. വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്‍റെ അടുത്തേക്ക്​ പോയ വിഷ്ണുജിത്ത് അവിടെനിന്ന് കോയമ്പത്തൂരിലേക്ക് പോയതായി പോലീസ്. കോയമ്പത്തൂരിലേക്ക് പോകാൻ വിഷ്ണുജിത്ത് കെ.എസ്.ആർ.ടി.സി ബസിൽ കയറുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ഇതേതുടർന്ന് വിഷ്ണുജിത്തിനായുള്ള അന്വേഷണം പോലീസ് കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു. പ്രതിശ്രുത വരനായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ (30) അഞ്ച് ദിവസമായി കാണാനില്ലെന്ന​ പരാതിയുമായി കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ എത്തുന്നത്. തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്‍റെ അടുത്തേക്ക്​ സെപ്റ്റംബർ നാലിന്​ രാവിലെയാണ് വിഷ്ണുജിത്ത് പോയതാണ്​. ബസിലായിരുന്നു യാത്ര നടത്തിയത്. രാത്രി 8.10നാണ്​ അവസാനമായി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്​. തുടർന്ന്​ ​ഫോൺ സ്വിച്ച്​ ഓഫ്​ ആയി. ഞായറാഴ്​ചയായിരുന്നു വിഷ്​ണുജിത്തിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഒരു ലക്ഷത്തോളം രൂപ സുഹൃത്തിൽ നിന്ന് വാങ്ങി തിരികെ മടങ്ങുമെന്നാണ് വീട്ടുകാരെ ഫോണിൽ അറിയിച്ചത്​. കഞ്ചിക്കോട്​ നിന്നാണ്​ വിഷ്ണുജിത്തിന്‍റെ ഫോൺ സ്വിച്ച്​ ഓഫ്​ ആ​യതെന്ന്​ പോലീസ്​ കണ്ടെത്തിയിട്ടുണ്ട്​. പാലക്കാട്​ ഐസ്​ക്രീം കമ്പനി ജീവനക്കാരനായ വിഷ്​ണുജിത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട്​ മലപ്പുറം പോലീസാണ് ​ കേസ്​ രജിസ്റ്റർ ചെയ്തത്​. രണ്ട് സംഘങ്ങളായി തിരിഞ്ഞ് യുവാവിനായി പോലീസ് അന്വേഷണം ആ​രംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും ശേഖരിച്ചു വരികയാണ്. കുറച്ചു വിവരങ്ങൾ പോലീസിന്​ ലഭിച്ചിട്ടുണ്ടെന്നും അധികം വൈകാതെ കണ്ടെത്താനാവുമെന്നാണ്​ പ്രതീക്ഷയെന്നും എസ്​.പി എസ്. ശശിധരൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...

നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം ; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം...

0
കാഞ്ഞങ്ങാട്: പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ...