പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട 18 നും 55 നും മധ്യേ പ്രായമുള്ളവരില്‍ നിന്നും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗങ്ങള്‍ക്ക് പരമാവധി 25 ലക്ഷം രൂപ വരെ ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ ലഭിക്കും. മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും.
മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മൂന്ന് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ലക്ഷം രൂപ വരെ സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശ നിരക്കിലും പുരുഷന്മാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. കാര്‍ഷിക, ചെറുകിട വ്യവസായ, സേവന മേഖലയില്‍ ഉള്‍പ്പെട്ട ഓട്ടോറിക്ഷ/ടാക്‌സി വാങ്ങുന്നതുള്‍പ്പെടെ ഏതു സംരംഭത്തിനും വായ്പ നല്‍കും. വിവാഹം, വിദ്യാഭ്യാസം, ഭവന പുനരുദ്ധാരണം തുടങ്ങി വിവിധോദ്ദേശ്യ പദ്ധതികള്‍ക്കും വായ്പ ലഭിക്കും. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാം. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2226111, 2272111, 9447710033.































